Tuesday, November 13, 2007

ശുഭാപ്തിവിശ്വാസം

ഇന്നു രാവിലെ ഉറക്കമുണറ്ന്നപ്പോള്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളൊഴികെ
എന്റെ പക്കല്‍ വേറെ ഒന്നും തന്നെ ഇല്ലായിരുന്നു,
പരിഭ്രമിച്ചുവോ ഇല്ല അത്തരം വികാരങ്ങളൊക്കെ
എന്നേ എനിക്കു കയ് മോശം വന്നിരുന്നു....
പക്ഷെ ഒന്നുമില്ലാതെ ഞാന്‍ എങ്ങനെ ജീവിയ്ക്കും,
മരിയ്ക്കുവോളം ജീവിച്ചല്ലേ മതിയാവൂ...
അപ്പോഴാണ് ഞാന്‍ എന്റെ സ്വപ്നങ്ങളെ കുറിച്ചോര്‍ത്തതു,
ഭാഗ്യം എന്റെ സ്വപ്നങ്ങള്‍ ഇപ്പോഴും എന്റെ കൂടെയുണ്ട്
ഒരു കാര്യം ചെയ്യാം.. സ്വപ്നങ്ങളെ നിരത്തി വില്‍ക്കാന്‍ വയ്ക്കാം
ഏതെങ്കിലും വിവരമില്ലാത്തവന്മാര്‍ അതു വാങ്ങിക്കുകയാണെങ്കില്‍,
അങ്ങനെ ശിഷ്ട്കാലം എനിയ്ക്കു കഴിയാമല്ലോ....

Labels:

10 Comments:

Blogger ശ്രീ said...

"ഭാഗ്യം എന്റെ സ്വപ്നങ്ങള്‍ ഇപ്പോഴും എന്റെ കൂടെയുണ്ട്"


:)

9:07 pm  
Blogger Sherlock said...

സ്വപ്നങ്ങളെ വാങ്ങിക്കുന്നത് വിവരമില്ലാത്തവരാണോ?.....

ജയില് മോചിതനായെന്നു സ്വപനം കാണുന്ന തടവുപുള്ളീ..
പഠിക്കാത്ത പരീക്ഷയുടെ അന്നു കാലത്ത് പരീക്ഷ കഴിഞ്ഞതായി സ്വ്പനം കാണുന്നത്..
വിട്ടു പിരിഞ്ഞ മാതാപിതാക്കളോത്ത് വീണ്ടും ചിലവഴിക്കുന്നത്......

അല്പസമയത്തേക്കെങ്കിലും ആസ്വദിച്ചൂടേ...സ്വപനത്തിലൂടെ?

3:36 am  
Blogger സഹയാത്രികന്‍ said...

കൊള്ളാം... വില്‍ക്കാന്‍ സ്വപ്നങ്ങളെങ്കിലും ഉണ്ടല്ലോ.... ഭാഗ്യം...
:)

ഓ:ടോ :ജിഹേഷ് ജി പോട്ട് ചൂടാകാതെ...
:)

10:49 am  
Blogger മഞ്ജു കല്യാണി said...

ജിഹേഷ് ജി സ്വയം സ്വപ്നം കാണുന്നത് നല്ലതു തന്നെയാണു പക്ഷെ മറ്റുള്ളവരുടെ സ്വപ്നങ്ങളെ വാങ്ങിയ്ക്കുന്നവരെ എന്താണു വിളിയ്ക്കുക.

ശ്രീ,ജിഹേഷ് ജി,സഹയാത്രികന്‍ ചേട്ടന്‍ വന്നതിനും വായിച്ചതിനും നന്ദി

8:36 pm  
Blogger ഉപാസന || Upasana said...

ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ട് പോകൂ
വിജയമരികെ
:)
ഉപാസന

1:57 am  
Blogger മിന്നാമിനുങ്ങുകള്‍ //സജി.!! said...

This comment has been removed by the author.

8:25 am  
Blogger മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹഹഹ പോട്ടെ മാഷെ വില്‍ക്കാനെങ്കിലും കുറച്ച് സ്വപ്നങ്ങള്‍ ഉണ്ടല്ലൊ...
സ്വപ്നങ്ങളുടെ പല്ലക്കില്‍ ഉറങ്ങിപ്പോയ ഒരു വഴിയാത്രക്കാരനെപോലെയായില്ലല്ലൊ.
എന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടായി കുറച്ച് കുഞ്ഞ് നക്ഷത്രങ്ങളും..
ഇനിയും സ്വപ്നം കാണുമ്പോള്‍ ഒന്നു അറിയിച്ചേക്കണെ..മാഷെ..
ആ സ്വപ്നത്തിലൂടെയെങ്കിലും വന്നു മാഷിനെ പേടിപ്പിക്കാ‍ല്ലൊ ഹീ ഹീ..

8:25 am  
Blogger Sandeep PM said...

മറ്റുള്ളവരുടെ സ്വപ്‌നങ്ങള്‍ വാങ്ങിക്കുന്നവര്‍ ഉണ്ട്.വാങ്ങുക മാത്രമല്ല അവയെ ഉയിര്‍ ചൂടില്‍ വിളക്കി എടുക്കും അവര്‍.

1:03 am  
Blogger സുല്‍ |Sul said...

കൊള്ളാം.

എന്റെ സ്വപ്നങ്ങള്‍ വിറ്റ കഥ ഇവിടെയുണ്ട്

9:34 pm  
Blogger Unknown said...

be optimistic.... atleast a story is there with ur life other than.......

8:43 am  

Post a Comment

<< Home