എന്റെ പ്രണയം
നീ എന്നിലെ പ്രണയമാണ്‍
എന്റെ ഏകാന്തതയില്‍ എനിയ്ക്കു കൂട്ടായിരിയ്ക്കുന്ന,
നൊമ്പരങ്ങളില്‍ എനിയ്ക്കു സാന്ത്വനമേകുന്ന-
എന്റെ പ്രണയം, എന്റെ ജീവശ്വാസം.
നിനക്ക് ആള് രൂപം നല്‍കാനോ,
നിന്നെ നിര്‍വചനങ്ങളുടെ വൃത്തത്തിനുള്ളില്‍-
ഒതുക്കുവാനൊ എനിയ്ക്കാവില്ല .
അതിര്‍വരമ്പുകളുടെ ചങ്ങലക്കെട്ടുകളില്ലാതെ,
അത് അനന്തതയോളം അങ്ങനെ
വ്യാപിച്ചു കിടക്കട്ടെ,
എന്റെ സ്വപ്നങ്ങള്‍ക്കു കൂട്ടായി......
എന്റെ ഏകാന്തതയില്‍ എനിയ്ക്കു കൂട്ടായിരിയ്ക്കുന്ന,
നൊമ്പരങ്ങളില്‍ എനിയ്ക്കു സാന്ത്വനമേകുന്ന-
എന്റെ പ്രണയം, എന്റെ ജീവശ്വാസം.
നിനക്ക് ആള് രൂപം നല്‍കാനോ,
നിന്നെ നിര്‍വചനങ്ങളുടെ വൃത്തത്തിനുള്ളില്‍-
ഒതുക്കുവാനൊ എനിയ്ക്കാവില്ല .
അതിര്‍വരമ്പുകളുടെ ചങ്ങലക്കെട്ടുകളില്ലാതെ,
അത് അനന്തതയോളം അങ്ങനെ
വ്യാപിച്ചു കിടക്കട്ടെ,
എന്റെ സ്വപ്നങ്ങള്‍ക്കു കൂട്ടായി......
17 Comments:
നല്ല വരികള്‍!
:)
നീ എന്നിലേ സ്നേഹമാണ്‍.. ഏന്റെ ഏകാന്തതകളേ അകറ്റുന്ന.. നൊമ്പരങ്ങള്‍ ഇല്ലാതക്കുന്ന സ്നേഹം.. നിനക്കൊരു രൂപമുണ്ടോ? നിനക്കൊരു നിര്‍വചനമുണ്ട്? അറിയില്ല.. നീ എന്നെ ചങ്ങലകളാല്‍ ബന്ദിച്ചു.. സ്നേഹത്തിന്‍ ചങ്ങലകളാല്‍.. എന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുമുളയ്ക്കുന്നതേ നിന്നില്‍ നിന്നല്ലേ?...
----
ഇല്ല നിര്‍ത്തി നിര്‍ത്തി....
നിര്‍വചനങ്ങളുടെ വൃത്തത്തില്‍ ഒതുക്കാത്തതു നന്നായി...
എന്റെ പ്രണയത്തെ നിര്‍വചിക്കാ,
നിനിയും പിറന്നീല വാക്കുകള്‍...
നന്നായിരിക്കുന്നു.
-സുല്‍
മഞ്ജു,
സുന്ദരമായ വരികള്‍...
ആശംസകള്‍...
പരിധികളില്ലാത്ത പ്രണയം-
പ്രാണന്റെ ഹരിതമരീചിക.
കേവലജീവിത ചിത്രത്തിനു നിറം പകരാന്‍
ഒരു കുഞ്ഞു പ്രണയം കൂടി കരുതൂ,
വലിയ മനസ്സിന്‍ കുഞ്ഞുതട്ടിലെവിടെയെങ്കിലും.
വന്നൊന്നു കണ്ടിട്ടുപോകാമോ.
പരിധികള്‍ ഇല്ലാത്ത പ്രണയം പുസ്തക താളുകളിലും മനസ്സിന്റെ ഏകാന്തത നിറഞ്ഞ മൂലകളിലും ഒളിഞ്ഞു നില്‍ക്കെണ്ടാതാണ്. പകല്‍ വെളിച്ചത്തില്‍ അതിന് പ്രസക്തിയില്ല സഹോദരി.
മഞ്ജു, വരികള് മനോഹരം.....:)
നല്ല കവിത..ആശംസകള്‍
എന്റെ ഡയറിതാളുകളിലൂടെ കടന്നുപോയ എല്ലാവറ്ക്കും നന്ദി.
കാവാലന്‍ ചേട്ടാ, ഞാന്‍ വന്നു കണ്ടിരുന്നൂട്ടൊ...
പക്ഷെ എന്നെങ്കിലും പ്രണയത്തിനു ഒരു രൂപം നല്‍കാന്‍ മറക്കരുത് :)
നന്നായിരിയ്ക്കുന്നു...
കല്യാണി
പ്രണയത്തെക്കുറിച്ചുള്ള ഈ കുറിപ്പ് ഉപാസനക്ക് ഇഷ്ടപ്പെട്ടു.
നിര്‍വചനങ്ങളില്‍ ഒതുങ്ങുന്നതാണോ പ്രണയം..!!!
:)
ഉപാസന
ഓ. ടോ: കൃഷ്ണനാണ് പ്രതിയെന്ന് തോന്നുന്നു.
നല്ല വരികള്‍!
ആശംസകള്‍...
പ്രണയിക്കുന്നവരൊക്കെ അവസാനം എനിക്കു പരാതിയില്ല എന്നു പറഞ്ഞു കോംപ്രമൈസ് ചെയ്യുന്നുണ്ടല്ലോ.... നല്ല വരികള്.
പ്രണയത്തിന്റെ പുതിയ നിര്‍വചനം..;)
മഞ്ജൂ നല്ല വരികള്‍ നല്ല ഒതുക്കം ചുരുങ്ങിയ വരികളില്‍ ആശയം വ്യക്തം...
നന്നായിരിക്കുന്നു തുടര്‍ന്നും എഴുതുക...
Post a Comment
<< Home