പൊന്നുമക്കള്‍
ഇവരമ്മതന്‍ പൊന്നുമക്കള്‍
അമ്മ നൊന്തുപെറ്റുപാലൂട്ടി വളറ്ത്തിയോര്‍
ഇന്നാ പാലൂറ്റി വില്‍ക്കുന്നോര്‍.
വരത്തന്മാര്‍ പയറ്റിയ ഭിന്നിപ്പിക്കലിന്‍ തന്ത്രത്താല്‍
ആണ്ടുതോറും മാറാടുമയോധ്യയും തീര്‍ക്കുന്നോര്‍
മാതാവിന്‍ മാനത്തെ വിറ്റിട്ടും-
മുതലാളിയ്ക്കു റാന്‍ ചൊല്ലുന്നോര്‍
അമ്മതന്‍ മാറ്തുരന്നുമണി-
മാളികയ്ക്കു കല്ലെടുക്കുന്നോര്‍.
പിന്നെയുമാ തായുടെ കണ്ണീരിന്‍-
ഉപ്പെടുക്കാന്‍ ഗവേഷണം നടത്തുന്നോര്‍
കാമത്തിന്‍ ഭ്രാന്തിനാല്‍ പിതൃത്വവും,
സാഹോദര്യവും മറക്കുന്നോര്‍.
എന്നിട്ടുമവരെ സ്നേഹിക്കുമാ പാവത്തിന്റെ,
സ്നേഹത്തിന്‍ കച്ചവടമൂല്യമളക്കുന്നോര്‍.
ഇവരമ്മതന്‍ പൊന്നുമക്കള്‍
അമ്മ സ്നേഹിച്ചു മോഹിച്ചു വളറ്ത്തിയോര്‍.
അമ്മ നൊന്തുപെറ്റുപാലൂട്ടി വളറ്ത്തിയോര്‍
ഇന്നാ പാലൂറ്റി വില്‍ക്കുന്നോര്‍.
വരത്തന്മാര്‍ പയറ്റിയ ഭിന്നിപ്പിക്കലിന്‍ തന്ത്രത്താല്‍
ആണ്ടുതോറും മാറാടുമയോധ്യയും തീര്‍ക്കുന്നോര്‍
മാതാവിന്‍ മാനത്തെ വിറ്റിട്ടും-
മുതലാളിയ്ക്കു റാന്‍ ചൊല്ലുന്നോര്‍
അമ്മതന്‍ മാറ്തുരന്നുമണി-
മാളികയ്ക്കു കല്ലെടുക്കുന്നോര്‍.
പിന്നെയുമാ തായുടെ കണ്ണീരിന്‍-
ഉപ്പെടുക്കാന്‍ ഗവേഷണം നടത്തുന്നോര്‍
കാമത്തിന്‍ ഭ്രാന്തിനാല്‍ പിതൃത്വവും,
സാഹോദര്യവും മറക്കുന്നോര്‍.
എന്നിട്ടുമവരെ സ്നേഹിക്കുമാ പാവത്തിന്റെ,
സ്നേഹത്തിന്‍ കച്ചവടമൂല്യമളക്കുന്നോര്‍.
ഇവരമ്മതന്‍ പൊന്നുമക്കള്‍
അമ്മ സ്നേഹിച്ചു മോഹിച്ചു വളറ്ത്തിയോര്‍.
9 Comments:
"അമ്മ നൊന്തുപെറ്റു പാലൂട്ടി വളര്‍ത്തിയോര്‍
ഇന്നാ പാലൂറ്റി വില്‍ക്കുന്നോര്‍...
.............
പിന്നെയുമാ തായുടെ കണ്ണീരിന്‍-
ഉപ്പെടുക്കാന്‍ ഗവേഷണം നടത്തുന്നോര്‍...
.............
എന്നിട്ടുമവരെ സ്നേഹിക്കുമാ പാവത്തിന്റെ,
സ്നേഹത്തിന്‍ കച്ചവടമൂല്യമളക്കുന്നോര്‍.”
വളരെ നല്ല വരികള്‍... നന്നായിട്ടുണ്ട്.
നന്നായിരിക്കുന്നു
കായേലും ആബേലും തുടങ്ങി വച്ചത്...നാമിപ്പോഴും തുടരുന്നു...അല്ലേ?..
വരികള് കൊള്ളാം :)
കല്യാണീ,
നന്നായി പുരോഗതിക്കുന്നുണ്ട് കവിതാ രചന. ഇതിന് നല്ല അര്‍ത്ഥവ്യാപ്തിയുണ്ട്.
കാലികപ്രസക്തി ഉള്ളത്...
ഇനിയും എഴുതുക നല്ല നല്ല കവിതകള്‍
:)
ഉപാസന
ഇതാണെന്‍റെ പൊന്നുമക്കള്‍.
നല്ല വരികള്.:)
കാമത്തിന്‍ ഭ്രാന്തിനാല്‍ പിതൃത്വവും,
സാഹോദര്യവും മറക്കുന്നോര്‍.
എന്നിട്ടുമവരെ സ്നേഹിക്കുമാ പാവത്തിന്റെ,
സ്നേഹത്തിന്‍ കച്ചവടമൂല്യമളക്കുന്നോര്‍.
ഒരു യഥാര്‍ത്ഥ അമ്മയുടെ ചിത്രം..!
ആശംസകള്‍
ശ്രീ,സാക്ഷരന്‍ ചേട്ടന്‍,ജിഹേഷ് ഭായ്,ഉപാസന,വേണുമാഷ്, നജീമിക്ക എല്ലാവറ്ക്കും നന്ദി...
ഓ.ടോ:സത്യത്തില്‍ ബൂലോകം നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്‍.കാലങ്ങളായി അപകറ്ഷതാബോധത്തിന്റെ തൂവാലയില്‍ പൊതിഞ്ഞ് എന്റെ ഡയറിയ്ക്കുള്ളില്‍ ഞാന്‍ സൂക്ഷിച്ചിരുന്നവയാണ് എന്റെ ഈ ചെറിയ സൃഷ്ടികള്‍. അവയെ വെളിച്ചം കാണിക്കാനുള്ള ധൈര്യം തന്നതു ബൂലോകമാണ്‍...
നന്ദി!
" എന്നിട്ടുമവരെ സ്നേഹിക്കുമാ പാവത്തിന്റെ,
സ്നേഹത്തിന്‍ കച്ചവടമൂല്യമളക്കുന്നോര്‍"
നല്ല വരികള്‍ ... ആശയം കൊള്ളാംട്ടോ.....
മഞ്ചുക്കുട്ടി,
കാലികപ്രസക്തി ഉള്ള വിഷയം!
വളരെ നല്ല വരികള്‍!!
ബൂലോകം നല്‍കുന്ന ആത്മവിശ്വാസത്താല്‍
ഇനിയും എഴുതുക എല്ലാ ആശംസകളും!
Post a Comment
<< Home