Monday, December 24, 2007

ശ്രീനിയ്ക്ക്

പിരിയാനരുതാത്ത സൌഹൃദം
ഞാ‍ന്‍ നിനക്കായി നീ‍ട്ടിയിട്ടും,
ഒരു വിടപോലും പറയുവാനുള്ള സാവകാശമില്ലാതെ
എന്നെ കടന്നുപോയ പ്രിയകൂട്ടുകാരാ‍...

ഈ മങ്ങാടിക്കുന്നിലെ ഓരോ മണ്തരിയും,
എന്റെ മനസ്സും നിന്നെ തിരിച്ചുവിളിയ്ക്കുന്നു.
കറ്മ്മബന്ദങ്ങളുടെ ബന്ദനത്തില്‍ നിന്നും
മോചിതനാകാതെ നിനക്കെങ്ങനെ ശാന്തത ലഭിയ്ക്കും.

കൂട്ടുകാരാ നിന്റെ നിസ്സഹായാവസ്ഥ ഞാന്‍ മനസ്സിലാക്കുന്നു,
എന്റെ സൌഹൃദത്തിനും നിന്റെ അമ്മയുടെ കണ്ണുനീരിനും
അച്ഛ്ന്റെ ദീറ്ഘനിശ്വാസങ്ങള്‍ക്കും എന്നെങ്കിലും
നിന്നെ തിരിച്ചുകൊണ്ടുവരാനുള്ള ശക്തി ലഭിച്ചെങ്കില്‍...
നിന്റെ ആത്മാവിനു ശാന്തത നല്‍കാനായെങ്കില്‍...

ഞാനും മങ്ങാടിക്കുന്നും ആ-
ദിവസത്തിനായി കാത്തിരിയ്ക്കുന്നു.

Labels:

14 Comments:

Blogger മഞ്ജു കല്യാണി said...

ഒരുപാടു സ്നേഹം ഞങ്ങള്‍ക്കുതന്നിട്ട് ഒരു ദിവസം ഞങ്ങളെ വിട്ടുപോയ എന്റെ ഒരു പ്രിയ സഹപാഠിയാണ്‍ ശ്രീനിവാസ് എന്ന ശ്രീനി. സഹോദരങ്ങളില്ലാതിരുന്ന അവന്‍ ഞങ്ങളെ കൂടപിറപ്പുകളേപ്പോലെ സ്നേഹിച്ചു...

3:26 am  
Blogger chithrakaran ചിത്രകാരന്‍ said...

ആ ദുഖം പങ്കുകൊള്ളുന്നു.
നന്മകള്‍.

4:07 am  
Blogger Unknown said...

വിരിയല്‍ തടയാം. പിരിയല്‍ തടയാനാവില്ല. ജീവിതം അപ്പോഴും മുന്‍‌പോട്ടു് പോയേ പറ്റൂ!

നവവത്സരത്തില്‍ എല്ലാ നന്മകളും നേരുന്നു!

4:46 am  
Blogger യാരിദ്‌|~|Yarid said...

Let him rest in peace....

Happy Xmas...

6:24 am  
Blogger Sherlock said...

മഞ്ജുവിനും മങ്ങാടിക്കുന്നിലെ മണ്ഠരികള്‍ക്കുമൊപ്പം ബൂലോഗവും കാത്തിരിക്കുന്നു ആ ദിവസത്തിനായി..

6:25 am  
Blogger ദിലീപ് വിശ്വനാഥ് said...

വളരെ നല്ല വരികള്‍.
ക്രിസ്തുമസ് നവവത്സരാശംസകള്‍.!

8:10 am  
Blogger പ്രതിപക്ഷന്‍ said...

കൂടെപ്പിറക്കാത്ത കൂടപ്പിറപ്പിന്റെ വേര്‍പാടില്‍
കൂടെ അനുതപിക്കുന്നു.
ഇനിയുമെഴുതുക. ഭാവുകങ്ങള്‍.

10:07 am  
Blogger ഏ.ആര്‍. നജീം said...

ശ്രീനി അര്‍ഹിക്കുന്ന യാത്രാമൊഴി..

ക്രിസ്മസ് പുതുവത്സരാശംസകള്‍..

11:39 am  
Blogger ബാജി ഓടംവേലി said...

ശാന്തിയുടേയും......
സമാധാനത്തിന്റെയും.....
ക്രിസ്‌തുമസ്‌ ആശംസകള്‍.....
സസ്‌നേഹം......
ബാജി........

1:27 pm  
Blogger ഹരിത് said...

കൊള്ളാം. ഇഷ്ടപ്പെട്ടു. ആശംസകള്‍

7:46 pm  
Blogger ഉഗാണ്ട രണ്ടാമന്‍ said...

ക്രിസ്‌തുമസ്‌ ആശംസകള്‍.....

8:34 pm  
Blogger ഹരിശ്രീ said...

കൊള്ളാം.

നല്ല വരികള്‍...

പുതുവത്സരാശംസകള്‍...

9:03 pm  
Blogger ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വേര്‍പാടുകള്‍ എപ്പോഴും വേദന തന്നെ

10:55 pm  
Blogger മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഈ മങ്ങാടിക്കുന്നിലെ ഓരോ മണ്തരിയും,
എന്റെ മനസ്സും നിന്നെ തിരിച്ചുവിളിയ്ക്കുന്നു.

സൌഹൃദം അതൊരു തൂവത്സ്പര്‍ശം തന്നയാണല്ലെ ...

ചിതറിവീണ അശ്രുക്കളിനിയും കനല്‍ മൂടിയ ഇടവഴിയില്‍ കാണപ്പെടും.!!
നിലാവില്‍ ചാലിച്ച ആ സൌഹൃദത്തെ മനസ്സിലാക്കം മഞ്ജൂ..
ഞാനും കാത്തിരിക്കുന്നൂ..ആ ദിവസത്തിനായി..

5:10 am  

Post a Comment

<< Home