Thursday, December 27, 2007

പരീക്ഷ

ഇന്നലെയുമുണ്ടായിരുന്നു പരീക്ഷ
ഇന്നുമുണ്ട് ഒരെണ്ണം
ഇനി നാളെയുമുണ്ട്

പഠിച്ചു കഴിഞ്ഞോ?
അതെല്ലാം ഞാന്‍-
എന്നേപഠിച്ചു കഴിഞ്ഞതാണ്‍

നീ എഴുതുന്ന പരീക്ഷയുടെയൊന്നും
ഫലം വരാത്തതെന്താണ്‍?
ഫലം പ്രതീക്ഷിച്ചുകൊണ്ടല്ല,
ഞാന്‍ പരീക്ഷയെഴുതുന്നത്.

Labels: ,

15 Comments:

Blogger ശ്രീ said...

അതാണ്... :)
ഫലം പ്രതീക്ഷിച്ചു കൊണ്ടാകരുത് ഒരു പരീക്ഷയും എഴുതുന്നത്...

കൊള്ളാം.

പുതുവത്സരാശംസകള്‍‌!
:)

10:42 pm  
Blogger Unknown said...

എപ്പോഴും അങ്ങനെ മതിയോ?
ഇടക്കൊരു തോല്‍വിയെങ്കിലും പ്രതീക്ഷിക്കണ്ടേ?
അതല്ലേ അതിന്റൊരു സുഖം?

12:24 am  
Anonymous Anonymous said...

ഹൊ! ഫലം പ്രതീക്ഷിക്കാതെ പരീക്ഷ എഴുതുവാ?

നീക്കൊണ്ടാവില്ലാ...

നിക്കിനി പരീക്ഷകളും, പരീക്ഷണങ്ങളും വേണ്ട താനും

12:55 am  
Blogger വേണു venu said...

കൂടുതല്‍‍ പരീക്ഷിക്കരുത് പരീക്ഷയെ.:)

1:26 am  
Blogger ഉപാസന || Upasana said...

ഫലമില്ലാത്ത പരീക്ഷ...
കൊള്ളാമല്ലോ ആശയം
:)
ഉപാസന

2:32 am  
Blogger കൊസ്രാക്കൊള്ളി said...

പരിക്ഷീണയാകാതെ പരീക്ഷയെ നേരിടുക.... ഇങ്ങള്‌ ഒരു പുലി തന്നെ.ഫലം വേണ്ട ഉഷാറാകും...
www.kosrakkolli.blogspot.com
നല്ല രണ്ടായിരത്തി എട്ടു വിഷ്ഷുന്നു.

5:39 am  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

ജീവിതം തന്നെ ഒരു പരീക്ഷയല്ലേ...

പുതുവത്സരാശംസകള്‍

7:07 am  
Blogger പ്രതിപക്ഷന്‍ said...

എല്ലാം പഠിച്ചുകഴിഞ്ഞതാണ്; എന്നും പരീക്ഷയുമുണ്ട്. എന്നിട്ടും നമ്മള്‍ തോല്‍ക്കുന്നു. ദാ, കഴിഞ്ഞ ദിവസവും തോറ്റു; പാകിസ്ഥാനില്‍. നിരന്തരം തോല്‍ക്കുന്നവന്റെ അവസാന പ്രതീക്ഷയാണ്, സ്വയം വിശ്വസിപ്പിക്കലാണ് “ഫലം പ്രതീക്ഷിക്കാത്ത പരീക്ഷയെഴുത്ത്”.
പുതുവത്സരാശംസകള്‍ !

7:21 am  
Blogger Gopan | ഗോപന്‍ said...

കേരള മന്ത്രിമാര്‍ക്ക് പുതിയ ഐഡിയ കൊടുക്കല്ലേ..
ദിവാകരന്‍മാരുടെ കാലമാണിത്..
പരീക്ഷ എഴുതാതെയിരിക്കാം,
പക്ഷെ അതിന്‍റെ ഉദ്ദേശത്തിനെതന്നെ ചോദ്യം ചെയ്യാമോ..

7:37 am  
Blogger Sherlock said...

എന്റെ പോളിസിയില്‍ ഇത്തിരി മാറ്റമുണ്ട്..

ഫലം വരുകയോ വരാതിരിക്കുകയോ ചെയ്യട്ടേ...എങ്ങനേലും ജയിച്ചാല്‍ മതിയായിരുന്നു :)

9:56 am  
Blogger മുസ്തഫ|musthapha said...

ഞാന്‍ പണ്ട് മുതലേ പറയുന്നതാ... ഈ പരീക്ഷകളിലൊന്നും വല്യേ കാര്യമില്ലാന്ന്... വെറുതെ മനുഷ്യനെ മെനക്കെടുത്താന്‍ :)

പരീക്ഷ കൊള്ളാം

10:19 pm  
Blogger മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹഹ കാത്തിരുന്നു നോക്കാം അല്ലാതെ നിര്‍വാഹമില്ലല്ലൊ..
ഇനി അടുത്ത പരീഷ എപ്പോഴാണാവൊ..?
ഒന്നിന്റെ റിസല്‍റ്റ് വന്നില്ലാ‍ ഇനിയാ അടുത്തത് അല്ലെ..?

2:17 am  
Blogger അച്ചു said...

പരീക്ഷ..ഒരു പരീക്ഷണം തന്നെ...

5:57 am  
Blogger Mahesh Cheruthana/മഹി said...

ഫലം പ്രതീക്ഷിക്കാത്ത പരീക്ഷ ജീവിതം തന്നെ !

10:01 am  
Blogger നിരക്ഷരൻ said...

ബ്ലോഗ് പരമ്പര ദൈവങ്ങളേ ....പരീക്ഷിക്കല്ലേ

3:50 am  

Post a Comment

<< Home