കാഴ്ചക്കാരി
വട്ടക്കണ്ണടയും വെച്ച് പിന്നാമ്പുറത്തെ വയലിലെ
കാറ്റിനോടും കിളികളോടും കിന്നാരം പറഞ്ഞുനടന്നിരുന്ന-
എന്നെ, കാഴ്ചകള്‍ കാണിക്കാനായി നീ കൂട്ടിക്കൊണ്ടു പോയി
ഉദ്യാന നഗരമെന്ന നിന്റെ വിശേഷണം കേട്ട് ,
ഉദ്യാനം മോഹിച്ചുവന്ന ഞാന്‍ കണ്ടത്
ലോഹം കൊണ്ട് മസ്തിഷ്കം തീറ്ക്കാനായി പായുന്നവരെയാണ്‍.
നീ നയിച്ച വഴിയിലൂടെ ഞാന്‍ മരുഭൂമിയിലുമെത്തി.
മരുഭൂമിയുടെ അനന്തതയും, മണല്‍ക്കല്ലില്‍ തീറ്ത്ത-
മന്ദിരങ്ങളും നീ എനിയ്ക്കു കാണിച്ചു തന്നു..
മണല്‍ക്കാറ്റിന്റെ രൌദ്രതയെകുറിച്ചും,
മരുപ്പച്ച നല്‍കുന്ന പ്രതീക്ഷയെകുറിച്ചും,
നീ എന്നോട് വാചാലനായി...
പക്ഷേ പ്രണയം മോഹിച്ചു കൂടെപോന്ന എനിയ്ക്ക്,
ഇവിടെയും സൌഹൃദമേ കണ്ടെത്താനായുള്ളു...
എനിയ്ക്കൊട്ടും തന്നെ പരിഭവമില്ല,
ഒരായുസ്സിന്റെ സൌഹൃദം നീ-
എനിയ്ക്കായി നല്‍കുന്നുവല്ലോ...
ഇപ്പോള്‍ നീ എന്നെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക്
ക്ഷണിയ്ക്കുന്നുവോ?....
പ്രണയത്തിന്റെ ശേഷിപ്പും, ചരിത്രത്തിന്റെ
അസ്ഥിപഞരങ്ങളും, ഭരണയന്ത്രത്തിന്റെ
ആവാസ സ്ഥാനവും കാണിച്ചു തരാമെന്നോ?
എന്നും കാഴ്ചകളെ ഇഷ്ട്പ്പെട്ടിരുന്ന ഞാന്‍,
പുതിയ കാഴ്ചയ്ക്കായുള്ള നിന്റെ ക്ഷണവും സ്വീകരിയ്ക്കുന്നു.
പക്ഷേ ഈ കാഴ്ചകള്‍ക്കിടയില്‍ ഞാന്‍ വെറും
കാഴ്ചക്കാരിമാത്രമായി മാറുന്നല്ലോ...
ഒന്നും തന്നെ സ്വന്തമാക്കിയില്ലല്ലോ..
എന്റെ ആത്മഗതം കേട്ട് കാലം-
എന്നെ നോക്കി പറയുന്നു
വട്ടക്കണ്ണടയും വെച്ചു നടന്ന നിന്നെ ഞാന്‍
ആ കണ്ണടയ്ക്കുള്ളിലൂടെ എന്തെല്ലാം കാണിച്ചു തന്നു
എന്നിട്ടും ഒന്നും സ്വന്തമാക്കിയില്ലെന്നോ?
കണ്ടില്ലേ പെണ്ണിന്റെയൊരു അഹങ്കാരം!

Labels: അഹങ്കാരം, കാഴ്ചക്കാരി, വട്ടക്കണ്ണട
11 Comments:
വരികള്‍ കൊള്ളാം.
-സുല്‍
"എന്നിട്ടും ഒന്നും സ്വന്തമാക്കിയില്ലെന്നോ?
കണ്ടില്ലേ പെണ്ണിന്റെയൊരു അഹങ്കാരം!"
മതി എന്നത് പൊതുവേ ആരുമത്ര ഉപയോഗിക്കാത്തൊരു
വാക്കാണെന്നാണു തോന്നുന്നത്.
“എനിയ്ക്കൊട്ടും തന്നെ പരിഭവമില്ല,
ഒരായുസ്സിന്റെ സൌഹൃദം നീ-
എനിയ്ക്കായി നല്‍കുന്നുവല്ലോ...”
അതു നന്നായി, പരിഭവപ്പെടാതിരുന്നത്. ;)
കവിത നന്നായിട്ടുണ്ട് കേട്ടോ.
അപ്പോ ഇനി ഇന്ദ്രപ്രസ്ഥത്തിലേക്കാണോ..?
വരികള്‍ നല്ലത് കല്യാണി...
:)
എന്നും സ്നേഹത്തോടെ
ഉപാസന
:)
പക്ഷേ ഈ കാഴ്ചകള്‍ക്കിടയില്‍ ഞാന്‍ വെറും
കാഴ്ചക്കാരിമാത്രമായി മാറുന്നല്ലോ...
തോന്നലായിരിക്കാം ...കാലം പറഞ്ഞതു തന്നെ ശരി :)
എല്ലാം സ്വന്തമാക്കി എന്നു വിശ്വസിച്ച് അവസാനം വാനപ്രസ്ഥവും സന്യാസവും അടുക്കുമ്പോള്‍ എന്നും ഒറ്റക്കായിരുന്നു എന്നു തീരിച്ചറിയുന്നതിലും നല്ലതാണ് , ഒന്നും സ്വന്തമാക്കാന്‍ കഴിയാതിരിക്കുക. കവിത കൊള്ളാം
എന്റെ ആത്മഗതം കേട്ട് കാലം-
എന്നെ നോക്കി പറയുന്നു
വട്ടക്കണ്ണടയും വെച്ചു നടന്ന നിന്നെ ഞാന്‍
ആ കണ്ണടയ്ക്കുള്ളിലൂടെ എന്തെല്ലാം കാണിച്ചു തന്നു
എന്നിട്ടും ഒന്നും സ്വന്തമാക്കിയില്ലെന്നോ?
വരികല്‍ കൊള്ളാട്ടോ....
ആശംസകള്‍
“എനിയ്ക്കൊട്ടും തന്നെ പരിഭവമില്ല,
ഒരായുസ്സിന്റെ സൌഹൃദം നീ-
എനിയ്ക്കായി നല്‍കുന്നുവല്ലോ...”
സത്യം പറയാല്ലൊ മാഷെ ഈ വരികള്‍ മാത്രമേ ഞാന്‍ ചികഞ്ഞ് ചികഞ്ഞ് വായിച്ചുള്ളൂ..
അത്രയ്ക്കു മനോഹരം..
കല്യാണി,
"ഒരായുസ്സിന്റെ സൌഹൃദം നീ-
എനിയ്ക്കായി നല്‍കുന്നുവല്ലോ"
വരികള്‍ മനോഹരം..
വട്ടക്കണ്ണടയില്‍ കൂടിയുള്ള ഇന്ദ്രപ്രസ്ഥത്തിലേ പുതിയ കാഴ്ച കള്‍ നല്ലതാവട്ടെ!
വെറും കാഴ്ചക്കാരിമാത്രമാകാതിരിക്കട്ടെ!
എന്റെ ഡയറിതാളുകളിലൂടെ കടന്നുപോയ എല്ലാവറ്ക്കും നന്ദി...
Post a Comment
<< Home