Tuesday, January 15, 2008

പുഴ

അമ്മേ എന്‍ മുത്തച്ഛനെങ്ങുപോയി?
കുഞ്ഞേ നിന്‍ മുത്തച്ഛന്‍ മരിച്ചുപോയി...
ഈ പുഴ നിന്‍ മുത്തച്ഛനെ കൊണ്ടു പോയി.
അമ്മയെന്നെന്നമ്മ ചൊല്ലിപഠിപ്പിച്ചൊരീപ്പുഴ -
എന്തിനെന്‍ മുത്തച്ഛനെ കൊണ്ടുപോയി?

അരുതരുതുണ്ണീ ഈ വക നീ‍യൊന്നും ചൊല്ലരുത്,
അനശ്വരനാക്കിടാന്‍ സ്വറ്ഗത്തിലേയ്ക്കല്ലോ-
ഈ പുഴ നിന്‍ മുത്തച്ഛനെ കൊണ്ടുപോയി.
ഒരു നാള്‍ എല്ലാരുമീപുഴയിലൂട-
ങ്ങുപോയ് അനശ്വരരായിടേണം.

അന്നു മുതല്‍ക്കു മോക്ഷദായയാം
പുഴയെന്‍ പ്രിയ തോഴിയായി.
ബാല്യത്തിന്‍ കുസൃതിയ്ക്കും,കൌമാരത്തിന്‍
കൌതുകത്തിനും പുഴയെന്‍ പങ്കാളിയായി.
അമ്മയായ്,ഏടത്തിയായ്,
തോഴിയായ് അവളെന്നില്‍ നിറഞ്ഞു നിന്നു.

പ്രവാസത്തിനായ് എനിയ്ക്കു വിട നല്‍കവേ,
എന്നമ്മതന്‍ കണ്ണുപോല്‍ അവളും കലങ്ങിയിരുന്നു.
ഇടവേളകളില്‍ ഞാനോടിയെത്തുമ്പോള്‍
അമ്മയെപ്പോലവളുമെന്നെ മാറോടണച്ചിരുന്നു,
പറയുവാനരുതാത്ത എന്റെ ഗന്ദറ് വ-
സ്വപ്നങ്ങള്‍ക്കവളൊരു കേള്‍വിക്കാരിയായിരുന്നു.‍

നീണ്ട പ്രവാസത്തിനിടയില്‍
ഒരു നാളെന്നമ്മയ്ക്കരികിലേക്കെത്താനായുള്ള-
യാത്രയ്ക്കിടയിലെവിടെയോ ഒരുച്ചഭാഷിണി-
കുരയ്ക്കുന്നു, പുഴകള്‍ മരിയ്ക്കുന്നു....
ആത്മാവു നശിയ്ക്കുന്നു....

മോക്ഷദായയാം പുഴ മരിയ്ക്കുന്നെന്നോ..
വിഢ്ഢികള്‍ ഇവറ്ക്കൊന്നും വേറെ വേലയില്ലെ?
ഗറ് വിഷ്ഠയാം എന്‍ മനം ചൊല്ലുന്നതീവക.
പയ്യാരം പറയാനായി ഓടിച്ചെന്ന ഞാന്‍
കണ്ടതോ, മൃതപ്രായയാം എന്‍ പുഴയെ...
എനിയ്ക്കൊത്തുകരയാന്‍ പോലുമിന്നെന്‍
പുഴയ്ക്കുശേഷിയില്ലയെന്നോ...

ഇടിത്തീ വീണതെന്‍ നെഞ്ചിലല്ലോ...
അമ്മേ നിനക്കും മരണമെന്നോ?
എന്നമ്മിഞ്ഞപോലുമിനിയെനിയ്ക്കന്യമെന്നോ...
മോക്ഷമെന്നതിനിയെനിയ്ക്കില്ലയെന്നോ.....

Labels:

16 Comments:

Blogger മഞ്ജു കല്യാണി said...

എന്റെ പ്രിയ പുഴയെകുറിച്ച് ഒരു ചെറിയ കുറിപ്പ്...

12:32 am  
Blogger മിന്നാമിനുങ്ങുകള്‍ //സജി.!! said...

പുഴയുടെ താളം പ്രകൃതിയുടെ സ്വാന്തനം സ്നേഹത്തിന്റെ അരുവി പ്രവാസത്തിലെ തണല്‍ മരം ബാല്യത്തിന്റെ വികൃതി കൌമാരത്തിന്റെ കുസൃതി അമ്മയുടെ ലാളന എല്ലാം ഈ പുഴയിലൂടെ മഞ്ജൂ അവതരിപ്പീച്ചൂ
[ഇടിത്തീ വീണതെന്‍ നെഞ്ചിലല്ലോ...
അമ്മേ നിനക്കും മരണമെന്നോ?
എന്നമ്മിഞ്ഞപോലുമിനിയെനിയ്ക്കന്യമെന്നോ...
മോക്ഷമെന്നതിനിയെനിയ്ക്കില്ലയെന്നോ]
നന്നായിരിയ്ക്കുന്നൂ മാഷെ..
ശരീരം നശ്വരമാകുകില്‍ ആത്മാവ് അനശ്വരമാകുന്നൂ...
ജിവിതം മോക്ഷത്തിനു വേണ്ടിയുള്ള ഒരു കാത്തിരിപ്പാണോ..?
ആശംസകള്‍.

1:01 am  
Blogger ഹരിശ്രീ said...

കൊള്ളാം മഞ്ജു,

വ്യത്യസ്തതയുണ്ട് വിഷയത്തിന്...

ആശംസകള്‍

1:24 am  
Blogger ശ്രീ said...

നന്നായിരിയ്ക്കുന്നു പുഴയെ കുറിച്ചുള്ള ഈ കുറിപ്പ്.

“അമ്മേ നിനക്കും മരണമെന്നോ?
എന്നമ്മിഞ്ഞപോലുമിനിയെനിയ്ക്കന്യമെന്നോ...
മോക്ഷമെന്നതിനിയെനിയ്ക്കില്ലയെന്നോ...”

1:25 am  
Blogger Sandeep PM said...

ഭാഷയുടെ ലാളിത്യം ഇഷ്ടപെട്ടു. ഒഴുക്കും കൊള്ളാം .

2:24 am  
Blogger നിലാവര്‍ നിസ said...

ആദ്യ ഭാഗത്തെ പദ്യാത്മകത നിലനിറുത്തിയിരുന്നെങ്കില്‍ കുറച്ചൂടി നന്നാവുമായിരുന്നു.. തുടര്‍ന്നും എഴുതുമല്ലോ..ആശംസകള്‍..

3:25 am  
Blogger ഗീത said...

നിളയാണോ മഞ്ജൂ ആ പുഴ?

എല്ലാപുഴകള്‍ക്കുമീദുര്യോഗം തന്നെ.

കായാമ്പൂ വര്‍ണ്ണന്റെ കളിത്തോഴിയായിരുന്ന കാളിന്ദിയെ കുറിച്ച് എന്റെ മനസ്സിലെ സങ്കല്‍പ്പമെന്തായിരുന്നു?
നിറഞ്ഞു കവിഞ്ഞൊഴുകുന്ന, നീലിമയാര്‍ന്ന ഒരു നദിയുടെ ചിത്രമായിരുന്നു കാളിന്ദിയെ(യമുന)കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സിലോടിയെത്തുക.

ഈയിടെയാണ് യമുനാ നദി കാണാനിടയായത്.

സങ്കല്‍പ്പമെവിടെ യാഥാര്‍ത്ഥ്യമെവിടെ!

5:15 am  
Blogger മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എന്തേ ഞാന്‍ താഴേക്കു
മാത്രം ഒഴുകുന്നു?
എനിക്കും ഒഴുകേണം!
കുന്നിന്‍ മുകളിലേക്ക്‌!
ഇതൊരു പുഴയുടെ ദു:ഖം!
വേനലും വര്‍ഷവും
വ്യപിചരിച്ച പുഴയുടെ ദു:ഖം!.

5:39 am  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

പുഴയെ ചേര്‍ത്തുള്ള കവിത നന്നായിരിക്കുന്നു.

6:50 am  
Blogger Sherlock said...

കരുവന്നൂര് പുഴയാണോ? :)

7:48 am  
Blogger വേണു venu said...

ഇടിത്തീ വീണതെന്‍ നെഞ്ചിലല്ലോ...
അമ്മേ നിനക്കും മരണമെന്നോ?
എന്നമ്മിഞ്ഞപോലുമിനിയെനിയ്ക്കന്യമെന്നോ...
മോക്ഷമെന്നതിനിയെനിയ്ക്കില്ലയെന്നോ.....

നല്ല വരികള്‍‍. ഇഷ്ടമായി.:)

8:08 am  
Blogger മഞ്ജു കല്യാണി said...

എന്റെ ഡയറിതാളുകളിലൂടെ കടന്നുപോയ എല്ലാവറ്ക്കും നന്ദി!

ജിഹേഷ് ഭായ് ഇത്ര കൃത്യമായിട്ടെങ്ങനെ മനസ്സിലായി.:)

8:19 pm  
Blogger G.MANU said...

orikkal puzhayum pokum
nalla kavitha

10:55 pm  
Blogger ഉപാസന || Upasana said...

അടുത്തയിടെ വായിച്ച ഏറ്റവും നല്ല കവിതകളില്‍ ഒന്ന്.

മഴ മാത്രമല്ല എനിക്ക് ഹരം പുഴയും കൂടെയാണ്.
വീടിനടുത്തുള്ള പുഴ ഒരു സ്വപ്നമാണ്, നടക്കില്ലെന്നറിയാമെങ്കിലും.
പക്ഷേ പത്ത് മിനിറ്റ് നടന്നാല്‍ പനമ്പിള്ളിക്കടവുണ്ട്. അവിടെ മുങ്ങിക്കുളിച്ചിട്ടുണ്ട്, ചൂണ്ടയിട്ടിട്ടുണ്ട്, മുങ്ങിത്തപ്പി കക്ക വാരിയിട്ടുണ്ട്.
സുന്ദരം..!!!

ഇപ്പോഴും നാട്ടിലെത്തിയാല്‍ അമ്പലക്കുളം അല്ലെങ്കില്‍ പുഴ.
നന്ദി സ്മരണകള്‍ ഉയര്‍ത്തിയതിന്.

“അമ്മയായ്,ഏടത്തിയായ്,
തോഴിയായ് അവളെന്നില്‍ നിറഞ്ഞു നിന്നു“

ആശംസകള്‍ കല്യാണീ
:)
ഉപാസന

2:29 am  
Blogger മയൂര said...

പുഴ പോലെയൊഴുക്കുന്നുണ്ട് ഈ കവിത..:)

11:43 am  
Blogger കാനനവാസന്‍ said...

പുഴയെക്കുറിച്ചുള്ള കുറിപ്പ് നന്നായി.....
ഇന്ന് എല്ലാ പുഴകളുടെയും അവസ്ഥ വളരെ പരിതാപകരമാണ്.
ഇതു വായിക്കുന്ന ഓരോരുത്തര്‍ക്കും അവരവരുടെ നാട്ടിലെ പുഴയുടെ അവസ്ഥയാവും ആദ്യം ഓര്‍മ്മവരുക............
ആശംസകള്‍.............

10:36 pm  

Post a Comment

<< Home