Monday, January 28, 2008

സഖീ അറിയുന്നുവോ നീ എന്നെ?

നിന്നോടുണ്ടായിരുന്ന എന്റെ സൌഹൃദം-
ആഴമേറിയതായിരുന്നു എന്നൊന്നും
ഞാന്‍ അവകാശപ്പെടുന്നില്ല,
പരസ്പരം മനസ്സിലാക്കുന്നതില്‍
നാം പണ്ടേ പരാജയപ്പെട്ടിരുന്നല്ലോ...

എങ്കിലും കുറേ നാള്‍ അഭിനയമെന്ന്
പരസ്പരം അറിഞ്ഞുകൊണ്ടുതന്നെ-
സൌഹൃദത്തിന്റെ ഒരു മേലങ്കി
അണിയാന്‍ നാം ശ്രമിച്ചിരുന്നു.
ഇന്നാ അഭിനയം പോലും ഇല്ലാതായിരിയ്ക്കുന്നു.
എന്നാ‍യാലും അഭിനയം യഥാറ്ത്ഥ്യത്തിനു
വഴി മാറുന്നതാണ്‍ നല്ലത്.

ഇനി സൌഹൃദത്തിന്റെ പൊള്ളയായ
ചടങ്ങുകള്‍ കഴിക്കേണ്ടതില്ല്ലല്ലോ...
പരിചയത്തിന്റെ പുഞ്ചിരി മാത്രം മതി,
അല്പം ആത്മാറ്ത്ഥതയെങ്കിലും കാണുമല്ലോ അതില്‍.
എങ്കിലും കൂട്ടുകാരീ, ഇന്നു നീ എന്നെ
ഇങ്ങനെ മറവിയിലേയ്ക്ക് എറിഞ്ഞിരിയ്ക്കുന്നെ-
ന്നറിയുമ്പോള്‍, എന്റെ ഉള്ളില്‍ എവിടെയോ
വിങ്ങുന്നു, ചോര പൊടിയാന്‍ തുടങ്ങുന്നു.

അരുതെന്നു പലതവണ വിലക്കിയിട്ടും,
ചൊല്ലുളിയില്ലാ‍ത്ത മനസ്സ്
ഓറ്മ്മകളുടെ കാടുകള്‍ കയറുന്നു.
നിന്റെ പാതയില്‍ ഞാന്‍ ഒരു
അപശകുനമായെങ്കില്‍ എന്ന്
നീ ഭയക്കുന്നുവോ,

പ്രിയ സഖീ, ആരുടേയും സ്വപ്നങ്ങളെ
കൊല്ലാന്‍ എനിയ്ക്കാവില്ല.
സ്വയം മോഹങ്ങള്‍ക്കു-
ബലിയൂട്ടുന്നവളാണ്‍ ഞാന്‍.
അതുകൊണ്ടുതന്നെ ഇനിയാറ്ക്കു
വേണ്ടിയും ബലിച്ചോറൊരുക്കാന്‍
എനിയ്ക്കാവില്ല.

നിന്നെ മറക്കാനൊ വെറുക്കാനൊ
എനിയ്ക്കാവില്ല, കാരണം
എന്റെ ബാല്യത്തിന്റെ വറ്ണ്ണമാണു നീ...
ഇന്നേറെ അകലെയാണെങ്കിലും,
എന്റെ ബാല്യത്തില്‍ നീ എന്‍ അരികിലാണ്‍.
സഖീ അറിയുന്നുവോ നീ എന്നെ?

Labels: ,

20 Comments:

Blogger മഞ്ജു കല്യാണി said...

കാലമെന്നെ മറവിയിലേയ്ക്കെറിഞ്ഞ ഒരു ബാല്യകാല സൌഹൃദത്തെകുറിച്ച്....

എന്റെ ഒരു ഡയറിക്കുറിപ്പുകൂടി....

2:40 am  
Blogger siva // ശിവ said...

ഇങ്ങനെയും ചില സൗഹൃദങ്ങള്‍....അല്ലേ?

2:56 am  
Blogger Teena C George said...

ഇന്നു നീ എന്നെ ഇങ്ങനെ മറവിയിലേയ്ക്ക് എറിഞ്ഞിരിയ്ക്കുന്നെന്നറിയുമ്പോള്‍, എന്റെ ഉള്ളില്‍ എവിടെയോ വിങ്ങുന്നു, ചോര പൊടിയാന്‍ തുടങ്ങുന്നു.

ഈ നഷ്ടസൌഹൃദം, എന്നെ ഒരുപാടു നൊമ്പരപ്പെടുത്തുന്നു ...

4:09 am  
Blogger ഉപാസന || Upasana said...

ഗദ്യം കൂടുതല്‍ :)

ആശയം പ്രസറ്റ്ന്‍ ചെയ്തിരിക്കുന്നത് ;)
:)
ഉപാസന

4:12 am  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിക്കുന്നു

8:36 am  
Blogger ശ്രീ said...

നന്നായിട്ടുണ്ട്.

എന്റെ ഒരു സുഹൃത്ത് പറഞ്ഞ കാര്യം ഓര്‍‌ത്തു, അവളുടെ മറ്റൊരു സുഹൃത്തിനെ പറ്റി. കുറേക്കാലം ഒരുമിച്ചു പഠിച്ചിട്ടും ഒരേ മുറിയില്‍‌ താമസിച്ചിട്ടും അവരു തമ്മിലുള്ള സൌഹൃദം ഒരിയ്ക്കലും ആത്മാര്‍‌ത്ഥമായിരുന്നില്ലത്രെ. എങ്കിലും അവളെ ഒരിയ്ക്കലും മറക്കാനുമാകില്ല എന്നും.

അങ്ങനെയും ചില സൌഹൃദങ്ങള്‍‌... അല്ല പരിചയങ്ങള്‍‌...
:)

7:26 pm  
Blogger ഹരിശ്രീ said...

നിന്നെ മറക്കാനൊ വെറുക്കാനൊ
എനിയ്ക്കാവില്ല, കാരണം
എന്റെ ബാല്യത്തിന്റെ വറ്ണ്ണമാണു നീ...
ഇന്നേറെ അകലെയാണെങ്കിലും,
എന്റെ ബാല്യത്തില്‍ നീ എന്‍ അരികിലാണ്‍.
സഖീ അറിയുന്നുവോ നീ എന്നെ?

മഞ്ജു ,

കൊള്ളാം...അല്പം വ്യത്യസ്തതയാര്‍ന്ന ഒരു സൌഹൃദം തന്നെ...

8:53 pm  
Blogger Sherlock said...

കവിത കൊള്ളാം..:)

സൗഹൃദങ്ങള്......ആ വാക്കിനോടു തന്നെ വെറുപ്പു തോന്നുന്നു.....ഒരു പക്ഷേ...ആത്മസുഹൃത്തുക്കള് എന്നു വിചാരിച്ചവര് ചതിച്ചതിനാലാകാം...

qw_er_ty

9:02 pm  
Blogger നവരുചിയന്‍ said...

നിണംമാര്ന്ന നിശബ്ദരാത്രിയില്
കാത്തിരുന്നു ഞാന് എന് ആത്മസ്നേഹിതനെ
ഒരു തരി വെട്ടം കണ്ടു പാഞ്ഞടുക്കും
ഈയാം പാറ്റയെ പോല് .

9:50 pm  
Blogger മിന്നാമിനുങ്ങുകള്‍ //സജി.!! said...

നിന്നെ മറക്കാനൊ വെറുക്കാനൊ
എനിയ്ക്കാവില്ല, കാരണം
എന്റെ ബാല്യത്തിന്റെ വറ്ണ്ണമാണു നീ...


സൗഹൃദം ഒരു തണല്‍ മരമാണ്.
സങ്കടങ്ങളുടെ വെയില്‍ കൊള്ളാതെ, ഹൃദയത്തെ പൊതിയുന്ന സ്നേഹമാണത്. സൗഭാഗ്യങ്ങളുടെ സുവര്‍ണ്ണ സന്ധ്യകളില്‍ ആത്മാവിലൊരു തൂവല്‍ സ്പര്‍ശം പോലെ.. സ്വാന്തനം പോലെ..
പിന്നെ പിന്നെ എന്തൊക്കയോ പോലെ..

എന്താ പറയുകാ മഞ്ജൂ ഈ വരികളില്‍ സ്നേഹത്തിന്റെ സ്പന്ദനമുണ്ട്,സൌഹൃദത്തീന്റെ ആഴമുണ്ട്, വാത്സല്യത്തിന്റെ നനവുണ്ട്. കരളില്‍ പതിഞ്ഞമര്‍ന്ന ഓര്‍മകളുടെ നിറക്കൂട്ട് ഉണ്ട്...സത്യം പറയാല്ലൊ തന്റെ എല്ലാ കവിതകളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു ശൈലി....

12:23 am  
Blogger Sharu (Ansha Muneer) said...

ഗദ്യമായി തോന്നി...എങ്കിലും നല്ല അവതരണം... :)

12:33 am  
Blogger Rafeeq said...

നന്നായിട്ടുണ്ട്‌....

ജീവിതത്തില്‍ പല സുഹൃത്തുക്കളെയും നമ്മള്‍ കാണും പലരും നമ്മളോടൊപ്പം എന്നും വെണം എന്നു നമ്മള്‍ അത്യാഗ്രഹിചു പോകും.. :-(

ജീവിതം....!!!!

1:25 am  
Blogger മഞ്ജു കല്യാണി said...

ശിവന്‍ : വന്നതിനും വായിച്ചു കമന്റിയതിനും നന്ദി
റ്റീനാ :വന്നതിനും വായിച്ചു കമന്റിയതിനും നന്ദി, നഷ്റ്റങ്ങളെപ്പോഴും നൊമ്പരങ്ങളാണ്‍, പക്ഷെ ഇന്നത്തെ ലോകം ഇങ്ങനെയാണ്‍.

ഉപാസനാ, ശാരു : പദ്യമാക്കാന്‍ ഞാന്‍ ശ്രമിച്ചു നോക്കിയതാ, പക്ഷെ കൂടുതല്‍ പണിഞ്ഞാല്‍ ആശയം നഷ്റ്റപ്പെടുമെന്നു തോന്നി അപ്പൊ മനസ്സില്‍ വന്ന പൊലെ തന്നെ അവതരിപ്പിച്ചു.വന്നതിനും വായിച്ചു കമന്റിയതിനും നന്ദി!
ശ്രീ, പ്രിയാ,ഹരിശ്രീ ചേട്ടന്‍,അമ്പൂട്ടന്‍,സജി മാഷ് വന്നതിനും വായിച്ചു കമന്റിയതിനും നന്ദി!
ജിഹേഷ് ഭായ്, സൌഹൃദം ഒരിയ്ക്കലും വെറുക്കപ്പെടേണ്ട വാക്കല്ല. ചതിച്ചെന്നു പറഞ്ഞ ആ സൌഹൃദങ്ങള്‍ ആത്മാറ്ത്ഥമായിരുന്നിരിയ്ക്കില്ല. നല്ല സൌഹൃദങ്ങള്‍ക്കായി നമുക്കവയോടു പൊറുക്കാം.

1:28 am  
Blogger മന്‍സുര്‍ said...

നന്നായിട്ടുണ്ട്‌.....അഭിനന്ദനങ്ങള്‍
തുടര്‍ന്നുമെഴുതുക....

മുകളില്‍ കൂട്ടുക്കാര്‍ പറഞ്ഞ കൊച്ചു കൊച്ചു തിരുത്തലുകള്‍
ശരിയാക്കി..ഇനിയും കവിതകളെഴുതുക....

മുകളില്‍ പറഞ്ഞതെല്ല്ലാം പ്രോത്‌സാഹന മനസ്സോടെ കണ്ട്‌..
ആസ്വദിക്കുക...

നന്‍മകള്‍ നേരുന്നു

2:19 am  
Blogger മഞ്ജു കല്യാണി said...

റഫീക്ക് :) നന്ദി!
മന്സൂരിക്കാ.. ഞാന്‍ പ്രോത്സാഹനമായേ ഈ അഭിപ്രായങ്ങളെ എല്ലാം കാണുന്നുള്ളൂ. ബൂലോകര്‍ നല്‍കുന്ന ഈ പ്രോത്സാഹനമാണ്‍ ഇപ്പോഴത്തെ എന്റെ ഊറ്ജ്ജം.
നന്ദി ഇക്കാ..

2:45 am  
Blogger നിലാവര്‍ നിസ said...

സ്വയം മോഹങ്ങള്‍ക്കു-
ബലിയൂട്ടുന്നവളാണ്‍ ഞാന്‍.
അതുകൊണ്ടുതന്നെ ഇനിയാറ്ക്കു
വേണ്ടിയും ബലിച്ചോറൊരുക്കാന്‍
എനിയ്ക്കാവില്ല.

മഞ്ജൂ.. വാക്കുകളുടെ വക്കില്‍ ചോര പൊടിഞ്ഞതു പോലെ.. അതു ശരിയാണെങ്കില്‍ ഇനി ഇത്തരം വരികള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ എന്നേ എനിക്ക് ആശംസിക്കാന്‍ പറ്റൂ..

1:43 am  
Blogger ഷാനവാസ്‌ ഇലിപ്പക്കുളം said...

നഷ്ടപ്പെടുന്നതെന്തും ദുഖകരം തന്നെ, പക്ഷേ ഒട്ടും ആഴമില്ലാത്ത, കേവലം പേരിനുമാത്രമുണ്ടായിരുന്ന അതും വര്‍ഷങ്ങള്‍ക്ക്‌ മുമ്പുള്ള ഒരു സൗഹൃദം, ആ സുഹൃത്ത്‌ തന്നെ മറന്നു എന്നറിയുമ്പോള്‍ ഉള്ളില്‍ ചോര പൊടിയുകയോ? അത്ഭുതം തന്നെ താങ്കളുടെ സൗഹൃദം!എന്തോ അതു ദഹിക്കുന്നില്ല.( വളരെ നീണ്ടകാലത്തെ ആത്മാര്‍ത്ഥ സൗഹൃദങ്ങള്‍ ഉണ്ടന്നുള്ള എന്റെ അഹങ്കരമാകും കാരണം) ഏതായാലും അതുകൊണ്ട്‌ നല്ല ഒരു കവിതയുണ്ടാകുന്നുവെങ്കില്‍ അതും നല്ലതുതന്നെ! പക്ഷേ മറവി, കാലം.. എല്ലാ മുറിവുകളേയും ഇല്ലാതാക്കും.

12:33 pm  
Blogger Mahesh Cheruthana/മഹി said...

മഞ്ചുക്കുട്ടി
ആത്മാര്‍ത്ഥ സൗഹൃദങ്ങള്‍ ജീവനറ്റ ഭൂതകാലത്തിന്റെ നിസഹായത അല്ല കാലത്രയങ്ങള്‍ നിറഞ്ഞൊഴുകുന്ന അനശ്വരതയാണു!

12:55 am  
Blogger sopanam said...

വായിക്കാന്‍ രസം.....എന്തോക്കെയൊ നഷ്ട്ടങ്ങള്‍.....നഷ്ട്ങ്ങള്‍‍.....ആനുഭവപെടൂന്നു
....

12:46 am  
Anonymous Anonymous said...

വളരെ ഹൃദയ സ്പര്‍ശിയായ വരികള്‍ അതിമനോഹരമായിരിക്കുന്നു സുഹൃത്തെ ....
ഒരു കോപ്പി ആടി ഞാന്‍ നടത്തുന്നു .... ഈ കവിത ....

3:57 am  

Post a Comment

<< Home