Monday, February 11, 2008

സ്വപ്നഭൂമി

ഇതെന്റെ താഴ് വാരം, കുങ്കുമം പൂക്കുന്ന-
കാശ്മീരം പെയ്യുന്ന സ്വപ്നഭൂമി
എന്നോ ഒരിയ്ക്കല്‍ ഈ താഴ് വാരത്തിന്റെ
മനോഹാരിത നിങ്ങളുടെ-
സ്വപ്നങ്ങളെയും കവറ്ന്നിരുന്നു

എന്നാല്‍ ഇപ്പോള്‍ അവിടത്തെ
നിശബ്ദതയെ ഭേദിയ്ക്കുന്ന വെടിയൊച്ചകളും
രോദനങ്ങളും സ്വപ്നങ്ങളെ മറക്കാന്‍
താഴ് വാരത്തെ മറക്കാന്‍
നിങ്ങളെ നിര്‍ബന്ധിതരാക്കിയിരിയ്ക്കാം

താഴ് വാരം നല്‍കുന്ന പൈതൃകം
പോലും ഇന്നെന്റെ സോദരറ്ക്കു-
തടവറയിലേയ്ക്കുള്ള പാത തീറ്ക്കുന്നു
രക്ഷയാകേണ്ട കൈകള്‍
അവറ്ക്കുമേല്‍ ചൂതാട്ടം നടത്തുന്നു

അസ്ത്ഥിത്വം പോലും ചോദ്യം
ചെയ്യപ്പെടുന്ന ഈ വേളയില്‍
എന്റെ താഴ് വാരത്തെ മറക്കാന്‍
എന്റെ സ്വപ്നങ്ങളെ മറക്കാന്‍ എനിയ്കാവില്ല്ല.

താഴ് വാരത്തിന്റെ ശാന്തത വീണ്ടെടുത്ത്
ആ മനോഹാരിതയില് മോക്ഷത്തിനായി
എനിയ്ക്കെന്റെ സ്വപ്നങ്ങളെ തപസ്സിരുത്തണം

Labels:

8 Comments:

Blogger ഉപാസന || Upasana said...

ഭാരതാംബയുടെ തിലകക്കുറിയായ കാശ്മീരിന്റെ ഇന്നത്തെ അവസ്ഥയി ദുഃഖമുണ്ട് കല്യാണി.

ഭാരതത്തിന്റെ അവിഭാജ്യഘടകമായിരുന്ന ഒരു ദേശത്തെ ഇങ്ങനെയാക്കിയതില്‍ രാഷ്ട്രീയക്കാര്‍ക്ക് നിഉസാരമല്ലാത്ത പ്ങ്കുണ്ട്.
പ്രത്യേക ഭരണഘടന... കറന്‍സി.
തോന്ന്യാസങ്ങള്‍ ഒരുപ്പാടാണ്

കവിറ്റ്ര്ഹ പ്രസക്തിയുള്ളത് തന്നെ
:)
ഉപാസന

3:16 am  
Blogger ശ്രീ said...

ആ സ്വപ്ന ഭൂമി ശാന്തത വീണ്ടെടുക്കുന്ന നല്ല നാളിനായി നമുക്കും പ്രാര്‍‌ത്ഥിയ്ക്കാം.


നന്നായി, ഈ വിഷയം കവിതയാക്കിയത്.
:)

[നിറ്ബദ്ദിതരാക്കിരിയ്ക്കാം= നിര്‍ബന്ധിതരാക്കിയിരിയ്ക്കാം എന്നല്ലേ?]

3:22 am  
Blogger മഞ്ജു കല്യാണി said...

തെറ്റു തിരുത്തിയതിനു നന്ദി ശ്രീ.

3:54 am  
Blogger ഫസല്‍ ബിനാലി.. said...

lalithavum shakthavumaaya vedanayude varikal..
congrats..
visit;http://fazaludhen.blogspot.com/2007/10/blog-post_30.html

4:59 am  
Blogger ഹരിശ്രീ said...

മഞ്ജു,

നല്ല വരികള്‍...

വ്യത്യസ്തതയുള്ള വിഷയം....

ആശംസകള്‍...

:)

5:29 am  
Blogger മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇതെന്റെ താഴ് വാരം, കുങ്കുമം പൂക്കുന്ന-
കാശ്മീരം പെയ്യുന്ന സ്വപ്നഭൂമി.
മഞ്ജൂ വരികളിലെ കാവ്യാത്മകഥ ശെരിക്കും കുറേ ചോദ്യങ്ങള്‍ ചോദിക്കുന്നു അല്ലെ..?
ജന്മജന്മാന്തരങ്ങള്‍ ചിലപ്പോള്‍ വേണ്ടിവന്നേക്കാം എല്ലാസ്വപങ്ങളും സഭലീകരിക്കാന്‍..
അതും ഒരു കാഴ്ചപ്പാടാണ്.

5:49 am  
Blogger സ്നേഹതീരം said...

മഞ്ജുവിന്റെ കവിത നന്നായീ, ട്ടോ. കാലികപ്രസക്തിയുള്ള ഒരു വിഷയം തന്നെ കവിതയിലൂടെ അവതരിപ്പിച്ചതിന് പ്രത്യേകം അഭിനന്ദനങ്ങള്‍.

1:06 am  
Blogger ഭ്രാന്തനച്ചൂസ് said...

കൊള്ളാം.....വരികള്‍ നന്നായിരിക്കുന്നു..

9:11 pm  

Post a Comment

<< Home