Sunday, March 09, 2008

കാത്തിരുപ്പ്

മടക്കയാത്രയ്ക്കായുള്ള അനുമതിയ്ക്കാ-
യാണെന്റെ കാത്തിരുപ്പ്
ഒരുക്കങ്ങള്‍ പൂറ്ത്തിയായിക്കഴിഞ്ഞു
ഇനി പ്രവേശനാനുമതി
ലഭിയ്ക്കുകയേ വേണ്ടൂ...

പതിവിനു വിപരീതമായി
ഈ യാത്രയില്‍ ഞാനെന്റെ-
നേട്ടങ്ങളുടെ കണക്കുകളോ
നഷ്ടങ്ങളുടെ വിഴുപ്പുകളോ
കൂടെ കൂട്ടുന്നില്ല.......

നിന്നിലേയ്ക്കുള്ള യാത്രയില്‍
ഇന്നെനിയ്ക്കു കൂട്ട്
നിന്റെ പ്രണയം മാത്രം...

ഈ കാത്തിരുപ്പ് അസഹ്യമെങ്കിലും
അനുവാദമില്ലാതെ കടന്നുവന്ന്-
നിന്റെ പ്രണയത്തെ -
നഷ്ടപ്പെടുത്താന്‍ എനിയ്ക്കാവില്ല..
അനുമതി ലഭിയ്ക്കുവോളം ഞാന്‍
കാത്തിരുന്നേ മതിയാവൂ....

11 Comments:

Blogger മഞ്ജു കല്യാണി said...

എന്റെ ഒരു ചെറിയ ഡയറിക്കുറിപ്പ്....

12:03 am  
Anonymous Anonymous said...

തുടക്കത്തിലേക്കൊരു മടക്കയാത്ര.

3:04 am  
Blogger ഉപാസന || Upasana said...

പതിവിനു വിപരീതമായി
ഈ യാത്രയില്‍ ഞാനെന്റെ-
നേട്ടങ്ങളുടെ കണക്കുകളോ
നഷ്ടങ്ങളുടെ വിഴുപ്പുകളോ
കൂടെ കൂട്ടുന്നില്ല.......

എന്തിനാടോ പ്രണയത്തിനെ കൂട്ട് പിടിക്കുന്നെ.
ആദ്യത്തെ രണ്ട് പോര്‍ഷന്‍ ആണ് പ്രസക്തം.
:-(
ഉപാസന

3:51 am  
Blogger ശ്രീ said...

“നിന്നിലേയ്ക്കുള്ള യാത്രയില്‍
ഇന്നെനിയ്ക്കു കൂട്ട്
നിന്റെ പ്രണയം മാത്രം...”
കൊള്ളാം. പ്രണയം മനസ്സിലെന്നും നില നില്‍ക്കട്ടെ. അനുവാദം വഴിയേ ലഭിച്ചോളും.
:)

4:24 am  
Blogger ഭ്രാന്തനച്ചൂസ് said...

ഇത്തിരി പേടിയുള്ള കൂട്ടത്തില്‍ ആണു എന്നു തോന്നുന്നു. എവിടേയ്ക്കാണാവോ...യാത്ര...വിസ വേണൊ ആവോ....???????

just kidding...
അസ്സ്ലായിട്ടുണ്‍ടു വരികള്‍.......ഇനിയും എഴുതൂ.....

4:37 am  
Blogger മിന്നാമിനുങ്ങുകള്‍ //സജി.!! said...

അനുമതി ലഭിയ്ക്കുവോളം ഞാന്‍
കാത്തിരുന്നേ മതിയാവൂ....
എന്നിട്ട് അനുമതി കിട്ടിയോ..?
ഹിഹി ചുമ്മാതെയാട്ടൊ...
മാഷ് ആളൊരു പ്രസ്ഥാനമാണല്ലെ..
പ്രണയവും വിരഹവും കാത്തിരിപ്പും അതൊരു സുഖം തന്നെയാ മനസ്സിന് അല്ലെ.

6:37 am  
Blogger Sherlock said...

വീ‍ണ്ടും ബാംഗ്ലൂരിലേക്ക്? just guessing

9:45 am  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

കാത്തിരുപ്പ് തുടരുക...

9:56 am  
Blogger Sandeep PM said...

വെറുമൊരു കാത്തിരുപ്പില്‍ ഒതുങ്ങില്ല ജീവിതം .... :)

10:35 pm  
Blogger ഹരിശ്രീ said...

ഈ കാത്തിരുപ്പ് അസഹ്യമെങ്കിലും
അനുവാദമില്ലാതെ കടന്നുവന്ന്-
നിന്റെ പ്രണയത്തെ -
നഷ്ടപ്പെടുത്താന്‍ എനിയ്ക്കാവില്ല..
അനുമതി ലഭിയ്ക്കുവോളം ഞാന്‍
കാത്തിരുന്നേ മതിയാവൂ....

Manju,

KoLLam... Katthirikku... Anumathi labhikkum...


:)

10:20 pm  
Blogger Kichu $ Chinnu | കിച്ചു $ ചിന്നു said...

:) നല്ല പോസ്റ്റ്

5:09 am  

Post a Comment

<< Home