Thursday, May 01, 2008

യാത്ര

ഈ ഇടത്താവളവും
ഞാന്‍ ഉപേക്ഷിയ്ക്കാനൊരുങ്ങുകയാണ്
അടുത്ത താവളത്തിലേയ്ക്കുള്ള-
യാത്ര തുടങ്ങാന്‍ സമയമായിരിയ്ക്കുന്നു

ഇതുവരെയുള്ള യാത്രയ്ക്കിടയില്‍ -
കണ്ട കാഴ്ചകളും മുഖങ്ങളും ഏറെ,
പിന്നെയീ ഇടത്താവളത്തിലെ താമസത്തിനിടയില്‍
സ്ഥാപിച്ചെടുത്ത ബന്ധങ്ങളും
ഒന്നിനും മനം കൊടുക്കരുതെന്നു കരുതിയിട്ടും
ചിലതെല്ലാം മനസ്സില്‍ കയറിക്കൂടിയിരിയ്ക്കുന്നു...

ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയില്‍
ഇടത്താവളങ്ങളിലെ താമസത്തിന്റെ-
ദൈര്‍ഘ്യം കുറവായിരിയ്ക്കണമെന്ന സാമാന്യതത്വം,
പലപ്പോഴും വിസ്മരിയ്ക്കപ്പെടുന്നു...
ലക്ഷ്യത്തെ ഇടത്താവളങ്ങളായി ഭാഗിച്ചാല്‍
അതിലേയ്ക്കുള്ള യാത്രയുടെ കാഠിന്യം കുറയ്ക്കാമത്രെ...

കേട്ടറിവു മാത്രം വെച്ച്-
വഴിയറിയാത്ത ദിക്കുകളിലൂടെ
അടുത്ത താവളത്തിലേയ്ക്കുള്ള യാത്ര...
ഇനി യാത്രയ്ക്കായി ഞാന്‍ ഒരുങ്ങട്ടെ,
ഈ താവളം ഉപേക്ഷിയ്ക്കാനായും....

18 Comments:

Blogger മഞ്ജു കല്യാണി said...

" ഈ ഇടത്താവളവും
ഞാന്‍ ഉപേക്ഷിയ്ക്കാനൊരുങ്ങുകയാണ് "


ഓ ടോ : ഇടത്താവളം എന്നുദ്ദേശിച്ചത് ബൂലോകത്തെ അല്ലാട്ടോ...

11:08 pm  
Blogger കാഴ്‌ചക്കാരന്‍ said...

ഇതൊരു യാഥാര്‍ത്ഥ്യമാണ്‌. തിരി്‌ച്ചറിഞ്ഞേ ഒക്കൂ. ഒരിക്കലും ഒരിടത്തും എല്ലാ കാലത്തും ഇരിക്കപിണ്‌്‌ഡമാവാതെ, ചലിക്കുന്ന, നിരന്തരം മാറുന്ന ഒന്നത്രെ നമ്മുടെ സത്ത. എഴുത്തു നന്നായി ഇങ്ങിനെയൊക്കെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചല്ലൊ.

1:03 am  
Blogger നിരക്ഷരൻ said...

വലിയൊരു യാത്രയിലാണ് മജ്ഞൂ എല്ലാവരും. എല്ലാവരും ലക്ഷ്യം കാണുകയും ചെയ്യും. ചിലര്‍ വൈകി, ചിലര്‍ വളരെ വൈകി, ചിലര്‍ നേരത്തേ, ചിലര്‍ വളരെ നേരത്തേ. അതിനിടയിലുള്ള ഇടത്താവളങ്ങള്‍ മാത്രമാണിതൊക്കെ.

പരസ്യങ്ങളിലൊക്കെ പറയുന്നതു പോലെ ഇടവേളകള്‍ ഉല്ലാസപ്രദമാക്കൂ..ഇടത്താവളങ്ങള്‍ ആസ്വദിക്കൂ.

ഈ യാത്രയ്ക്ക് ആശംസകള്‍.

ലക്ഷ്യ സ്ഥാനത്തെത്തിച്ചേരാന്‍ അഷ്ടദിക്ക് പാലകന്മാര്‍ അനുഗ്രഹിക്കട്ടെ.

1:55 am  
Blogger ശ്രീ said...

നിരക്ഷരന്‍ ചേട്ടന്‍ പറഞ്ഞതു പോലെ എല്ലാവരുടേയും ജീവിതം തന്നെ ഓരോ യാത്രകളാണല്ലോ. വഴി തെറ്റാതെ ലക്ഷ്യത്തിലെത്താന്‍ ജഗദീശ്വരന്‍ സഹായിയ്ക്കട്ടെ!

[ബന്ദങ്ങളും = ബന്ധങ്ങളും, ദൈറ്ഘ്യം = ദൈര്‍ഘ്യം]

2:43 am  
Blogger Sherlock said...

ഓ ടോ : ഇടത്താവളം എന്നുദ്ദേശിച്ചത് ബൂലോകത്തെ അല്ലാട്ടോ... അപ്പോ പിന്നെ ബാംഗ്ലൂരാണോ?

ഡയറി എഴുത്താണെങ്കിലും മുഴുവന് ഫിലോസഫി ആണല്ലോ.. കാഴ്ച്ചക്കാരന് പറഞ്ഞപ്പോഴാണു ഇങ്ങനെയൊക്കെ ഒരു അര്ത്ഥം ഉണ്ടെന്നുമനസിലായത് :)


ബന്ദങ്ങളോ അതോ ബന്ധങ്ങളോ? :)

4:17 am  
Blogger ഹരീഷ് തൊടുപുഴ said...

ഈശ്വരന്‍ സഹായിക്കട്ടെ....

4:34 am  
Blogger ഫസല്‍ ബിനാലി.. said...

ഇടത്താവളങ്ങള്‍ ഉപേക്ഷിക്കപ്പെടേണ്ടതു തന്നെയാണ്, അടുത്ത് യാത്രക്കാരനു വേണ്ടി..
തുടരുക, ആശംസകളോടെ

4:56 am  
Blogger siva // ശിവ said...

നല്ല വരികള്‍...

7:06 am  
Blogger മിന്നാമിനുങ്ങുകള്‍ //സജി.!! said...

അരേവ്വാ കുറച്ചുദിവസം മുങ്ങിനടന്നത് ഇങ്ങനെ ഒരു കണ്ടെത്തലുമായാണൊ..
ഗുഡ് മഞ്ജൂ...
ഓരോ ജന്മത്തിനും ഓരൊ കര്‍മ്മം മുണ്ട്
ആ കര്‍മ്മം നിറവേറ്റി കഴിഞ്ഞ് ആത്മാവ് മറ്റൊരുദേഹിയില്‍ അഭയം പ്രാപിച്ചുകഴിഞ്ഞാല്‍ പിന്നെ ഈ ദേഹിക്ക് എന്തു വില അല്ലെ..?
[അത് കര്‍മ്മം]
നശ്വരമായ ശരീരം ആറടി മണ്ണില്‍ തലചായ്ക്കുമ്പോള്‍ അമശ്വരമായ ആത്മാവ് മറ്റൊരു ദേഹിയില്‍ അഭയം പ്രാപിക്കുന്നൂ..
നന്നായി മഞ്ജൂ ഈ ജീവിതയാത്രയിലെ ചിലവഴിത്തിരിവുകള്‍,,

7:44 am  
Blogger Unknown said...

vazhi pizhakkathirikkatte. yathra manglam nerunnu.
Kaviyude jeevitha kazhchappadu kollam

8:31 am  
Blogger Unknown said...

ഒരോ ഇടത്താവളങ്ങളും ജിവിത യാത്രക്കളിലെ
സുഖ ദുഖങ്ങള്‍ നിറഞ്ഞ അനുഭവങ്ങളാണ് നലകുന്നത് നാം ഒക്കെ എവിടെ നിന്നോ വന്നവര്‍
ഇവിടെ ഒരുപ്പാട് സേനഹിച്ചു കഴിഞ്ഞു കൂടുന്നവര്‍
ഒരോ യാത്രയും നമ്മുക്ക് ഉല്ലാസകരമാക്കാം

1:27 pm  
Blogger yousufpa said...

അനന്തമീ യാത്രക്കൊരവസാനമുണ്ട്

2:01 pm  
Blogger ആഗ്നേയ said...

ചിന്തിപ്പിക്കുന്ന വരികള്‍!

1:47 am  
Blogger Jayasree Lakshmy Kumar said...

ഇടത്താവളങ്ങളെ ഇടത്താവളങ്ങളായി തിരിച്ചറിയുന്നൈടത്തോളം ഇനിയുള്ള യാത്ര ശുഭയാത്ര

11:23 am  
Blogger ബഷീർ said...

ഈ ജീവിതം വെറുമൊരു ഇടത്താവളം മാത്രമാണെന്ന തിരിച്ചറിവുണ്ടാകട്ടെ.. ലക്ഷ്യസ്ഥാനത്തേക്ക്‌ വല്ലതു തയ്യാറാക്കിയോ എന്ന ചിന്തയും

1:46 am  
Blogger Sunith Somasekharan said...

ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയില്‍
ഇടത്താവളങ്ങളിലെ താമസത്തിന്റെ-
ദൈര്‍ഘ്യം കുറവായിരിയ്ക്കണമെന്ന സാമാന്യതത്വം,
പലപ്പോഴും വിസ്മരിയ്ക്കപ്പെടുന്നു...
athanganeyaanu....naam eppozhum lekshyam marakkunnu....

5:17 am  
Blogger Shooting star - ഷിഹാബ് said...

ജീവിതം യാത്രകളുടെ ഒരു സമാഹാരം അല്ലേ..? നന്നായിരിക്കുന്നു. കുറാച്ച് കൂടെ മെച്ചപെടുത്താമായിരുന്നു എന്ന് അടക്കം പറയുന്നു .

2:35 pm  
Blogger Sapna Anu B.George said...

ഇടത്താവളങ്ങള്‍ ഊര്‍ജ്ജം ശേഖരിക്കാനുള്ള ഒരു ഉപാധികള്‍ മാത്രം... നല്ല ശൈലി

11:06 pm  

Post a Comment

<< Home