Wednesday, July 02, 2008

ആത്മപ്രശംസ

ഇരവിലേയ്ക്കടുക്കുന്ന പകലിന്റെ -
സൌന്ദര്യമാണെനിയ്ക്ക്....
അലയാന്‍ കൊതിയ്ക്കുന്ന-
കാറ്റിന്റെ വേഗതയാണെനിയ്ക്ക്....

തീരത്തോടടുക്കുന്ന കടലിന്റെ
രൌദ്രതയാണെനിയ്ക്ക്...
രാവിനായ് വിരിയുന്ന-
നിശാഗന്ധിതന് സൌരഭ്യമാണെനിയ്ക്കൂ്.

കണ്ണനായ് ശ്വാസം കഴിയ്ക്കുന്ന-
രാധതന്‍ പ്രണയമാണെനിയ്ക്കു്
മഴയുടെ പ്രണയത്തില്‍ മതിമറന്നാടുന്ന-
മയിലിന്റെ മൂഢതയാണെനിയ്ക്ക് ....

ദൂതുമായ്‌ പോകുന്ന മേഘത്തിന്‍
മനസ്സിലെ മൂകതയാണെനിയ്ക്ക് ...
ശില്പമായ് മാറുന്ന കല്ലിന്റെ-
വേദനയാണെനിയ്ക്ക്......

പുനര്‍ജനി തേടുന്ന പുഴയുടെ-
ആത്മാവിലുഠയുന്ന രാഗത്തിന്‍ -
ഈണമാണെനിയ്ക്ക്.....

അണയാനായാളിക്കത്തുന്ന-
ദീപത്തിന്‍ ശോഭയാണെനിയ്ക്ക് .....
കൊഴിയാന്‍ തുടങ്ങുന്ന പൂവിന്റെ-
ഹൃദയത്തില്‍ തുളുമ്പുന്ന-
സാഫല്യമാണെനിയ്ക്കു് ............


15 Comments:

Blogger മഞ്ജു കല്യാണി said...

ente oru dayarikurippukoodi

7:19 am  
Blogger മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹെന്റമ്മൊ........... ആളെ സെന്റിയക്കല്ലെ ആ പറഞ്ഞേക്കാം
രാധതന്‍ പ്രേമത്തോടാണൊ കൃഷ്ണാ നീ പാടൂം
ഗീതത്തോടാണൊ
എനിക്ക് ഏറെ ഇഷ്ടം നന്നായിട്ടുണ്ടേ...

8:07 am  
Blogger CHANTHU said...

ഇഷ്ടത്തോടെ വായിച്ചു. നന്നായിരിക്കുന്നു ഈ വരികള്‍. അഭിനന്ദനം.

8:43 pm  
Blogger ശ്രീ said...

നല്ല വരികള്‍!

4:01 am  
Blogger ഉപാസന || Upasana said...

ഉപമകള്‍ വളരെ നന്നാവുന്നു കല്യാണി.
കുറേ നാളായി പല ബ്ലോഗുകളും വായിച്ചിട്ട്.

“പുനര്‍ജനി തേടുന്ന പുഴയുടെ-
ആത്മാവിലുഠയുന്ന രാഗത്തിന്‍ -
ഈണമാണെനിയ്ക്ക്.....“

ഈ വരികള്‍ കൂടുതലിഷ്ടമായി.
ആശംസകള്‍.
:-)
ഉപാസന

8:42 am  
Blogger ഹരിശ്രീ said...

മഞ്ജൂ,

നല്ല വരികള്‍.

:)

10:32 pm  
Blogger Sherlock said...

വൌ.. ആത്മപ്രശംസ വളരെ ഇഷ്ടമായി..

(ഇതുവരെയുള്ള പോസ്റ്റുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്)

qw_er_ty

4:52 am  
Blogger G.MANU said...

അണയാനായാളിക്കത്തുന്ന-
ദീപത്തിന്‍ ശോഭയാണെനിയ്ക്ക് .....
കൊഴിയാന്‍ തുടങ്ങുന്ന പൂവിന്റെ-
ഹൃദയത്തില്‍ തുളുമ്പുന്ന-
സാഫല്യമാണെനിയ്ക്കു് ............

nice one

8:34 pm  
Blogger സുല്‍ |Sul said...

വരികള്‍ നന്നായിരിക്കുന്നു.
മാപ്രാണത്തെ ബാംഗ്ലൂരെത്തിച്ച ആളല്ലെ (മാപ്രാണം, ഇപ്പോള്‍ ബാംഗ്ലൂരില്‍:) എങ്ങനെ നന്നാവാതിരിക്കും :)
-ഒരു തൃശ്ശൂക്കാരന്‍.

9:28 pm  
Blogger nandakumar said...

ആഹാ! നന്നായിരിക്കുന്നു വരികള്‍.
“പുനര്‍ജനി തേടുന്ന പുഴയുടെ-
ആത്മാവിലുഠയുന്ന രാഗത്തിന്‍....”
അതേറെ ഹൃദ്യമായി തോന്നി..


(മാപ്രാണാണ് ? അപ്പ, അയലക്കക്കാര്യാ..ലേ?)

3:20 am  
Blogger kishore said...

“പുനര്‍ജനി തേടുന്ന പുഴയുടെ-
ആത്മാവിലുഠയുന്ന രാഗത്തിന്‍ -
ഈണമാണെനിയ്ക്ക്.....“


enikkum , ahte ....vistharichu oru comment pinne aavatte !

11:38 pm  
Blogger ബിനീഷ്.പി said...

your blog s very nice.I like it.

9:41 am  
Blogger JAYAN said...

ആത്മപ്രശംസ ആത്മഹത്യയ്ക്കു സമം എന്നൊരു പഴമൊഴിയുണ്ട്.
എങ്കിലും ഇതിലെ വരികള്‍ വളരെ സാഹിത്യം ഉള്‍ക്കൊള്ളുന്നുണ്ട്.നന്നായിരിയ്ക്കുന്നു.

8:40 am  
Blogger Mahesh Cheruthana/മഹി said...

മഞ്ജുക്കുട്ടി,
"പുനര്‍ജനി തേടുന്ന പുഴയുടെ-
ആത്മാവിലുഠയുന്ന രാഗത്തിന്‍ -
ഈണമാണെനിയ്ക്ക്....."

"കൊഴിയാന്‍ തുടങ്ങുന്ന പൂവിന്റെ-
ഹൃദയത്തില്‍ തുളുമ്പുന്ന-
സാഫല്യമാണെനിയ്ക്കു് "
മനോഹരമായ വരികള്‍!
ആശംസകള്‍!!!!!!!!!!!

8:40 am  
Blogger sHihab mOgraL said...

നന്നായിട്ടുണ്ട്..

9:52 am  

Post a Comment

<< Home