നിന്നോടുണ്ടായിരുന്ന എന്റെ സൌഹൃദം-
ആഴമേറിയതായിരുന്നു എന്നൊന്നും
ഞാന്‍ അവകാശപ്പെടുന്നില്ല,
പരസ്പരം മനസ്സിലാക്കുന്നതില്‍
നാം പണ്ടേ പരാജയപ്പെട്ടിരുന്നല്ലോ...
എങ്കിലും കുറേ നാള്‍ അഭിനയമെന്ന്
പരസ്പരം അറിഞ്ഞുകൊണ്ടുതന്നെ-
സൌഹൃദത്തിന്റെ ഒരു മേലങ്കി
അണിയാന്‍ നാം ശ്രമിച്ചിരുന്നു.
ഇന്നാ അഭിനയം പോലും ഇല്ലാതായിരിയ്ക്കുന്നു.
എന്നായാലും അഭിനയം യഥാറ്ത്ഥ്യത്തിനു
വഴി മാറുന്നതാണ്‍ നല്ലത്.
ഇനി സൌഹൃദത്തിന്റെ പൊള്ളയായ
ചടങ്ങുകള്‍ കഴിക്കേണ്ടതില്ല്ലല്ലോ...
പരിചയത്തിന്റെ പുഞ്ചിരി മാത്രം മതി,
അല്പം ആത്മാറ്ത്ഥതയെങ്കിലും കാണുമല്ലോ അതില്‍.
എങ്കിലും കൂട്ടുകാരീ, ഇന്നു നീ എന്നെ
ഇങ്ങനെ മറവിയിലേയ്ക്ക് എറിഞ്ഞിരിയ്ക്കുന്നെ-
ന്നറിയുമ്പോള്‍, എന്റെ ഉള്ളില്‍ എവിടെയോ
വിങ്ങുന്നു, ചോര പൊടിയാന്‍ തുടങ്ങുന്നു.
അരുതെന്നു പലതവണ വിലക്കിയിട്ടും,
ചൊല്ലുളിയില്ലാത്ത മനസ്സ്
ഓറ്മ്മകളുടെ കാടുകള്‍ കയറുന്നു.
നിന്റെ പാതയില്‍ ഞാന്‍ ഒരു
അപശകുനമായെങ്കില്‍ എന്ന്
നീ ഭയക്കുന്നുവോ,
പ്രിയ സഖീ, ആരുടേയും സ്വപ്നങ്ങളെ
കൊല്ലാന്‍ എനിയ്ക്കാവില്ല.
സ്വയം മോഹങ്ങള്‍ക്കു-
ബലിയൂട്ടുന്നവളാണ്‍ ഞാന്‍.
അതുകൊണ്ടുതന്നെ ഇനിയാറ്ക്കു
വേണ്ടിയും ബലിച്ചോറൊരുക്കാന്‍
എനിയ്ക്കാവില്ല.
നിന്നെ മറക്കാനൊ വെറുക്കാനൊ
എനിയ്ക്കാവില്ല, കാരണം
എന്റെ ബാല്യത്തിന്റെ വറ്ണ്ണമാണു നീ...
ഇന്നേറെ അകലെയാണെങ്കിലും,
എന്റെ ബാല്യത്തില്‍ നീ എന്‍ അരികിലാണ്‍.
സഖീ അറിയുന്നുവോ നീ എന്നെ?
Labels: ബാല്യം, സഖി