Tuesday, November 13, 2007

ശുഭാപ്തിവിശ്വാസം

ഇന്നു രാവിലെ ഉറക്കമുണറ്ന്നപ്പോള്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളൊഴികെ
എന്റെ പക്കല്‍ വേറെ ഒന്നും തന്നെ ഇല്ലായിരുന്നു,
പരിഭ്രമിച്ചുവോ ഇല്ല അത്തരം വികാരങ്ങളൊക്കെ
എന്നേ എനിക്കു കയ് മോശം വന്നിരുന്നു....
പക്ഷെ ഒന്നുമില്ലാതെ ഞാന്‍ എങ്ങനെ ജീവിയ്ക്കും,
മരിയ്ക്കുവോളം ജീവിച്ചല്ലേ മതിയാവൂ...
അപ്പോഴാണ് ഞാന്‍ എന്റെ സ്വപ്നങ്ങളെ കുറിച്ചോര്‍ത്തതു,
ഭാഗ്യം എന്റെ സ്വപ്നങ്ങള്‍ ഇപ്പോഴും എന്റെ കൂടെയുണ്ട്
ഒരു കാര്യം ചെയ്യാം.. സ്വപ്നങ്ങളെ നിരത്തി വില്‍ക്കാന്‍ വയ്ക്കാം
ഏതെങ്കിലും വിവരമില്ലാത്തവന്മാര്‍ അതു വാങ്ങിക്കുകയാണെങ്കില്‍,
അങ്ങനെ ശിഷ്ട്കാലം എനിയ്ക്കു കഴിയാമല്ലോ....

Labels:

Wednesday, November 07, 2007

സ്വപ്നം

സുഹ്രുത്തിന്റെ സ്വപ്നങ്ങളെ തല്ലിത്തകര്‍ത്തുകൊണ്ടു,
ആ ശവക്കൂനയ്ക്കുമേലിരുന്നു ഞാന്‍ സ്വപ്നം കാണാന്‍ തുടങ്ങി
അപ്പോഴേക്കും സ്വപ്നം കാണാനുള്ള കഴിവുപോലും
എനിയ്ക്കു നഷ്ടമായിരുന്നു......
വേദനയോടെ ഏറെ വയ്കിയവേളയിലാണു,
ഞാനതു മനസിലാക്കിയതു.
ഞാന്‍ കൊന്നതു എന്റെ സ്വപ്നങ്ങളെ തന്നെയായിരുന്നു....

Labels:

ഞാനെന്ന മിഥ്യയും നീയെന്ന സത്യവും,
ഞാനെന്ന മിഥ്യയില്‍നിന്നു
നീയെന്ന സത്യത്തിലേക്കിനിയെത്ര ദൂരം.
തളരുകയണെന്റെ കാലുകള്‍,
മായുകയാണെന്റെ കാഴ്ചകള്‍,
മുന്നിലോ വളരുകയാണെന്റെ പാതയും.