Thursday, December 27, 2007

പരീക്ഷ

ഇന്നലെയുമുണ്ടായിരുന്നു പരീക്ഷ
ഇന്നുമുണ്ട് ഒരെണ്ണം
ഇനി നാളെയുമുണ്ട്

പഠിച്ചു കഴിഞ്ഞോ?
അതെല്ലാം ഞാന്‍-
എന്നേപഠിച്ചു കഴിഞ്ഞതാണ്‍

നീ എഴുതുന്ന പരീക്ഷയുടെയൊന്നും
ഫലം വരാത്തതെന്താണ്‍?
ഫലം പ്രതീക്ഷിച്ചുകൊണ്ടല്ല,
ഞാന്‍ പരീക്ഷയെഴുതുന്നത്.

Labels: ,

Monday, December 24, 2007

ശ്രീനിയ്ക്ക്

പിരിയാനരുതാത്ത സൌഹൃദം
ഞാ‍ന്‍ നിനക്കായി നീ‍ട്ടിയിട്ടും,
ഒരു വിടപോലും പറയുവാനുള്ള സാവകാശമില്ലാതെ
എന്നെ കടന്നുപോയ പ്രിയകൂട്ടുകാരാ‍...

ഈ മങ്ങാടിക്കുന്നിലെ ഓരോ മണ്തരിയും,
എന്റെ മനസ്സും നിന്നെ തിരിച്ചുവിളിയ്ക്കുന്നു.
കറ്മ്മബന്ദങ്ങളുടെ ബന്ദനത്തില്‍ നിന്നും
മോചിതനാകാതെ നിനക്കെങ്ങനെ ശാന്തത ലഭിയ്ക്കും.

കൂട്ടുകാരാ നിന്റെ നിസ്സഹായാവസ്ഥ ഞാന്‍ മനസ്സിലാക്കുന്നു,
എന്റെ സൌഹൃദത്തിനും നിന്റെ അമ്മയുടെ കണ്ണുനീരിനും
അച്ഛ്ന്റെ ദീറ്ഘനിശ്വാസങ്ങള്‍ക്കും എന്നെങ്കിലും
നിന്നെ തിരിച്ചുകൊണ്ടുവരാനുള്ള ശക്തി ലഭിച്ചെങ്കില്‍...
നിന്റെ ആത്മാവിനു ശാന്തത നല്‍കാനായെങ്കില്‍...

ഞാനും മങ്ങാടിക്കുന്നും ആ-
ദിവസത്തിനായി കാത്തിരിയ്ക്കുന്നു.

Labels:

Monday, December 10, 2007

പൊന്നുമക്കള്‍

ഇവരമ്മതന്‍ പൊന്നുമക്കള്‍
അമ്മ നൊന്തുപെറ്റുപാലൂട്ടി വളറ്ത്തിയോര്‍
ഇന്നാ പാലൂറ്റി വില്‍ക്കുന്നോര്‍.

വരത്തന്മാര്‍ പയറ്റിയ ഭിന്നിപ്പിക്കലിന്‍ തന്ത്രത്താല്‍
ആണ്ടുതോറും മാറാടുമയോധ്യയും തീര്‍ക്കുന്നോര്‍
മാതാവിന്‍ മാനത്തെ വിറ്റിട്ടും-
മുതലാളിയ്ക്കു റാന്‍ ചൊല്ലുന്നോര്‍

അമ്മതന്‍ മാറ്തുരന്നുമണി-
മാളികയ്ക്കു കല്ലെടുക്കുന്നോര്‍.
പിന്നെയുമാ തായുടെ കണ്ണീരിന്‍-
ഉപ്പെടുക്കാന്‍ ഗവേഷണം നടത്തുന്നോര്‍

കാമത്തിന്‍ ഭ്രാന്തിനാല്‍ പിതൃത്വവും,
സാഹോദര്യവും മറക്കുന്നോര്‍.
എന്നിട്ടുമവരെ സ്നേഹിക്കുമാ പാവത്തിന്റെ‍,
സ്നേഹത്തിന്‍ കച്ചവടമൂല്യമളക്കുന്നോര്‍.

ഇവരമ്മതന്‍ പൊന്നുമക്കള്‍
അമ്മ സ്നേഹിച്ചു മോഹിച്ചു വളറ്ത്തിയോര്‍.

Tuesday, December 04, 2007

എന്റെ പ്രണയം

നീ എന്നിലെ പ്രണയമാണ്‍
എന്റെ ഏകാന്തതയില്‍ എനിയ്ക്കു കൂട്ടായിരിയ്ക്കുന്ന,
നൊമ്പരങ്ങളില്‍ എനിയ്ക്കു സാന്ത്വനമേകുന്ന-
എന്റെ പ്രണയം, എന്റെ ജീവശ്വാസം.
നിനക്ക് ആള് രൂപം നല്‍കാനോ,
നിന്നെ നിര്‍വചനങ്ങളുടെ വൃത്തത്തിനുള്ളില്‍-
ഒതുക്കുവാനൊ എനിയ്ക്കാവില്ല .
അതിര്‍‌വരമ്പുകളുടെ ചങ്ങലക്കെട്ടുകളില്ലാതെ,
അത് അനന്തതയോളം അങ്ങനെ
വ്യാപിച്ചു കിടക്കട്ടെ,
എന്റെ സ്വപ്നങ്ങള്‍ക്കു കൂട്ടായി......