Monday, July 30, 2007

ഞാന്‍.

ഈ ലോകം എന്റേതല്ല,
എനിയ്ക്കിവിടത്തെ രീതികള്‍ അറിഞ്ഞുകൂട..
എന്റെ മൌനം പോലും ഇവിടെ തെറ്റിദ്ധരിയ്ക്കപ്പെടുന്നു।

എനിയ്ക്ക്ജ്ഞാതമായ ഈ ലോകത്തുനിന്നുകൊണ്ട്,
എന്റെ ലോകത്തിലേയ്ക്കുള്ള വഴിതേടി
അലയുകയാണു ഞാന്‍.

അമ്മേ

അമ്മേ നിനക്കെന്നെ ഓറ്മ്മയില്ലെ,
പാപിയാം എന്നെ നീ മറന്നുവെന്നോ?
ഇന്നു ഞാന്‍ ഭ്രഷ്ടയെങ്കിലുമമ്മേ-
ഞാനും നിന്‍ പ്രണയത്തിന്‍ സന്തതി താന്‍।

അന്നു നീ തന്നൊരാ പാലിന്റെ മാധുര്യമിന്നുമെന്‍-
നാവിലൂറിടുന്നു..
ഇന്നെനിയ്ക്കു നിഷിദ്ദമെങ്കിലുമമ്മെ,
ആ ഒരോറ്മ്മയില്‍ ഞാനിന്നു വാണിടുന്നു.

Thursday, July 26, 2007

അതെ നാം അപരിചിതരാണ്‍,
പരിചിതരാകാന്‍ ശ്രമിച്ചു പരാജയപ്പെട്ടവര്‍.
ഒന്നോറ്ത്താല്‍ അങ്ങനെ ആയിരിക്കുന്നതാണ്‍ നല്ലത്
പരിചിതരുടെ ഈ ലോകത്തില്‍ അപരിചിതരായിരിയ്ക്കുക.
എന്നെങ്കിലുമൊരിയ്ക്കല്‍ പരിചയപ്പെടാം എന്ന-
ശുഭപ്രതീക്ഷയെങ്കിലും ഉണ്ടായിരിയ്ക്കും കൂട്ടിനായി.

എന്റെ പ്രിയന്‍

അവന്‍ എന്റെ പ്രിയന്‍
അജ്ഞാതമായ് ഏതോ കോണില്‍
എന്നെയും കാത്തവനിരിയ്ക്കുന്നു
ഓടിയും നടന്നും ചിരിച്ചും കരഞ്ഞും
ഞാനും അവനിലേയ്ക്കായ് പായുന്നു
കണ്ടവയെ മറന്നും, കാണാത്തവയ്ക്കായി
കണ്ണും കാ‍തും കൊടുത്തും
ഞാനെന്റെ യാത്ര തുടരുന്നു
ഇനിയും നിന്നിലേയ്ക്കെത്ര ദൂരം...
പക്ഷേ നീ കാത്തിരുന്നേ മതിയാകൂ-
എന്തെന്നാല്‍ കാലത്തിനുമുന്‍പേ നടക്കാനുള്ള-
സിദ്ധി ഇനിയും ഞാന്‍ നേടിയിട്ടില്ല